രാജ്യത്ത് ഹിന്ദുവിൻ്റെ പേരിൽ അക്രമം നടക്കുന്നെന്ന് രാഹുൽ,രാഹുലിനെതിരെ മോദിയും അമിത് ഷായും; ലോക്‌സഭയിൽ ബഹളം

Date:

ന്യൂഡൽഹി: പ്രതിപക്ഷ നേതാവെന്ന നിലയില്‍ ലോക്സഭയിൽ  രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗമായിരുന്നു ഇന്ന്. അത് തന്നെ ഭരണപക്ഷ-പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു. ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ സംസാരിച്ചതോടെയാണ് എന്‍ഡിഎ ബെഞ്ചുകള്‍ ബഹളവുമായി എഴുന്നേറ്റത്. ഹിന്ദുവിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് രാഹുല്‍ പറഞ്ഞുതുടങ്ങിയതോടെ ബഹളം തുടങ്ങി.

ഹിന്ദുവെന്നു അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയില്ല. നിങ്ങള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്ന രാഹുലിന്റെ പരാമര്‍ശമാണ് ബഹളത്തിൽ കലാശിച്ചത്. ശിവന്റെ ചിത്രം ഭരണപക്ഷത്തിന് നേരെ ഉയര്‍ത്തിക്കാട്ടി ഈ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്ന് രാഹുല്‍ പറഞ്ഞു.

രാഹുലിന് അഭയമുദ്രയെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും രാഹുല്‍ മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ശേഷം രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രിയും എഴുന്നേറ്റ് ക്ഷോഭത്തോടെ പറഞ്ഞു – “മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമാസക്തരെന്ന് വിളിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്.” രാഹുല്‍ ചട്ടമനുസരിച്ച് സംസാരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള വിലക്കി.

നേരത്തെ നീറ്റ്-യുജി പേപ്പർ ചോർച്ചയെക്കുറിച്ച് ഏകദിന ചര്‍ച്ച വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്പീക്കർ ഓം ബിർള പ്രത്യേക ഏകദിന ചർച്ച ഒഴിവാക്കി. നീറ്റ് ചർച്ചയ്ക്ക് അംഗങ്ങൾക്ക് പ്രത്യേകം നോട്ടീസ് നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....