ഇത് വിമാനത്താവളങ്ങളുടെ മേൽക്കൂര തകർന്നു വീഴുന്ന കാലം! ; ജബൽപൂരിനും ഡൽഹിക്കും പിറകെ ഗുജറാത്തിലും മേൽക്കൂര വീണു

Date:

ന്യൂഡല്‍ഹി :ഗുജറാത്തില്‍ വിമാനത്താവളത്തിൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കനത്ത മഴയെ തുടർന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ആളപായമില്ല. രാജ്യത്ത് മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നു വീഴുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ ഡ്രൈവറായ നാല്‍പ്പത്തഞ്ചുകാരനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്

വ്യാഴാഴ്ച മധ്യപ്രദേശിലെ ജബല്‍പുര്‍ വിമാനത്താവളത്തിന്റെയും മേല്‍ക്കൂര തകര്‍ന്നു വീണിരുന്നു. മഴവെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്നായിരുന്നു മേല്‍ക്കൂര തകര്‍ന്നതെന്നാണ് പറയപ്പെടുന്നത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കായിരുന്നു മേൽക്കൂരയുടെ ഭാഗങ്ങൾ വീണതെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനു പിന്നാലെ ഗുജറാത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...