സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്​ഗഢിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

Date:

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്​ഗഡിലെ നാരായൺപൂരിലാണ് സംഭവം. കൊഹ്കമേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതും വെടിവയ്പിൽ കലാശിച്ചതും.

പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഈ വർഷം ഇതുവരെ നടന്ന ഏറ്റുമുട്ടലിൽ 138 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജൂൺ 15ന് നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാരായൺപൂരില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമലയിൽ വിജയ് മല്യ സ്വര്‍ണ്ണം പൊതിഞ്ഞതിൻ്റെ രേഖകള്‍ അപ്രത്യക്ഷം

പത്തനംതിട്ട : ശബരിമലയില്‍ സ്വർണ്ണക്കവർച്ചക്ക് പിന്നാലെ നിർണ്ണായകമായ രേഖകളും അപ്രത്യക്ഷമായതായി റിപ്പോർട്ട്....

പി എം ശ്രീയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സി പി ഐ ;  ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ബഹിഷ്ക്കരിക്കും 

ആലപ്പുഴ : പിഎംശ്രീ വിഷയത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി സിപിഐ....

‘ആസിയാൻ കാഴ്ചപ്പാടിന് എപ്പോഴും ഇന്ത്യയുടെ പിന്തുണയുണ്ട്’; ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി :  ആസിയാൻ കാഴ്ചപ്പാടിനെ എന്നും പിന്നുണക്കുന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന്...