” കേരളത്തിലും അക്കൗണ്ട് തുറന്നു, അഭിമാനത്തോടെ എം.പി ഇവിടെയിരിക്കുന്നു; ജഗന്നാഥന്റെ ഭൂമിയും അനുഗ്രഹിച്ചു.” – മോദി

Date:

ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയവെ കേരളത്തിൽ ബി.ജെ.പിയുടെ വിജയത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ പ്രദേശത്തുനിന്നും പുതിയ സംസ്ഥാനങ്ങളിൽനിന്നും ആളുകൾ തങ്ങളെ സേവിക്കാൻ എൻ.ഡി.എയ്ക്ക് അവസരവും സ്നേഹവും തരുകയാണെന്ന് മോദി പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിലെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ആദ്യമായി ബി.ജെ.പി. ഒരു സീറ്റിൽ ജയിച്ചുവെന്ന് മോദി പറഞ്ഞു. ‘കേരളത്തിൽ ഇത്തവണ ബി.ജെ.പി. അക്കൗണ്ട് തുറന്നു. ഞങ്ങളുടെ എം.പി. അഭിമാനപൂർവം ഇവിടെ ഇരിക്കുകയാണ്. തമിഴ്നാട്ടിലെ നിരവധി സീറ്റുകളിലും ബി.ജെ.പി. ശക്തമായ സ്വാധീനം ഉറപ്പിച്ചു. ഉത്തർപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി. വോട്ടുശതമാനം ഉയർത്തി’, അദ്ദേഹം അവകാശപ്പെട്ടു.

സ്ഥിരതയ്ക്കും തുടർച്ചയ്ക്കും വേണ്ടിയായിരുന്നു ജനവിധി. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും ബി.ജെ.പി. സമാനതകളില്ലാത്ത വിജയം നേടി. മഹാപ്രഭു ജഗന്നാഥന്റെ ഭൂമിയായ ഒഡിഷ തങ്ങളെ അനുഗ്രഹിച്ചു. ആന്ധ്രാപ്രദേശ് എൻ.ഡി.എ. തൂത്തുവാരി. അരുണാചലിലും സിക്കിമിലും എൻ.ഡി.എ. തിരിച്ചെത്തി. ആറുമാസം മുമ്പ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസഗ്ഢിലും വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം തുടർന്നു. മണിപ്പുർ, മണിപ്പുർ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മണിപ്പുരിന് നീതിവേണം, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങീ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തി. പ്രതിപക്ഷത്തോട് നടുത്തളത്തിൽ ഇറങ്ങാൻ നിർദ്ദേശിച്ചുവെന്ന് ആരോപിച്ച് സ്പീക്കർ രാഹുൽഗാന്ധിയെ ശാസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...