Wednesday, February 11, 2026

മമ്മൂട്ടിയുടെ ‘നാട്ടു ബുൾബുൾ’ന് മൂന്ന് ലക്ഷം ; സ്വന്തമാക്കിയത് അച്ചു ഉള്ളാട്ടിൽ.

Date:

കൊച്ചി: മലയാളത്തിൻ്റെ മഹാനടന്‍ മമ്മൂട്ടി പകര്‍ത്തിയ നാട്ടു ബുള്‍ബുള്‍ പക്ഷിയുടെ ചിത്രം ലേലം ചെയ്തു. മൂന്നു ലക്ഷം രൂപയ്ക്കാണ് ചിത്രം മലപ്പുറം കോട്ടക്കൽ സ്വദേശി ലേലത്തിൽ കരസ്ഥമാക്കിയത്. ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന
ലീന ഗ്രൂപ്പ് ഓഫ് ബിസിനസിന്റെ ചെയർമാനായ അച്ചു ഉള്ളാട്ടിലാണ് ചിത്രം സ്വന്തമാക്കിയത്. അച്ചു ഉള്ളാട്ടിലിനെ പ്രതിനിധീകരിച്ച് എം.രാമചന്ദ്രനാണ് യോഗത്തിൽ പങ്കെടുത്തത്. ഫൗണ്ടേഷന്റെ സാരഥികളിൽ ഒരാളായ നടൻ വി.കെ.ശ്രീരാമൻ ചിത്രം കൈമാറി.

ചിത്രം ലേലം ചെയ്ത് കിട്ടിയ പണം ഇന്ദുചൂഡന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രശസ്തനായ പക്ഷിനിരീക്ഷകൻ കെ.കെ.നീലകണ്ഠന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകം പരിചയപ്പെടുത്തുന്ന 261 ഇനം പക്ഷികളെ പകർത്തിയ കേരളത്തിലും പുറത്തും പ്രശസ്തരായ ഫോട്ടോഗ്രാഫർമാരുടെ മുപ്പതിലേറെ പക്ഷികളുടെ ചിത്രങ്ങളാണ് എറണാകുളം ദർബാർ ഹാളിൽ പ്രദർശിപ്പിച്ചത്. മമ്മൂട്ടിയെ കൂടാതെ ഇരുപത്തിരണ്ട് ഛായാഗ്രാഹകരുടെ 61 ഫോട്ടോകൾ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടു ബുള്‍ബുളിന്റെ മനോഹര ചിത്രമാണ് മമ്മൂട്ടിയുടേതായി ഇക്കൂട്ടത്തിൽ പ്രദർശിപ്പിച്ചതും ലേലം ചെയ്തതും.

സാഹിത്യ നിരൂപകൻ എം.കെ. സാനു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും വാഗ്മിയുമായ സുനിൽ ഇളയിടം, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുരേഷ് ഇളമൺ, എക്സിബിഷൻ ക്യൂറേറ്റർ എം.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വ്യാഴാഴ്ച പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വ്വീസ് നടത്തും

കൊച്ചി : നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോ....

‘ഭാരത് മാതാവിനെ വിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ?’; ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ലോക്‌സഭയിൽ വീണ്ടും കേന്ദ്ര .സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

‘ഐപിഐ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത് ‘: രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി ഹർദീപ് പുരി

ന്യൂഡൽഹി : കുപ്രസിദ്ധമായ എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെടുത്തി തനിയ്ക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച...