അമീബിക് മെനിഞ്ചൈറ്റിസ്: നിരീക്ഷണത്തിലുള്ള കുട്ടികളുടെ നില തൃപ്തികരം

Date:

കോഴിക്കോട്: അമീബിക് മെനിഞ്ചൈറ്റിസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരം.

അതേസമയം, പ്രൈമറി അമീബിക് മെനിഞ്ചൊ എൻസഫലൈറ്റിസ് സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ വിദ്യാർഥിയുടെ നില അതിഗുരുതരമായി തുടരുകയാണ്. തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിൽ കുളത്തിൽ കുളിച്ച രണ്ട് കുട്ടികളാണ് അമീബിക് മെനിഞ്ചൈറ്റിസ് സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 14 കാരന് വെറ്റ്മൗണ്ട് ടെസ്റ്റിൽ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ സ്രവം പോണ്ടിച്ചേരിയിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മൂന്നുദിവസത്തിനികം ഫലം ലഭിക്കും. കുളത്തിലെ വെള്ളവും പോണ്ടിച്ചേരിയിലെ ലാബിലേക്ക് അയച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പിഎം ശ്രീ: സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ്  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിനെതിരെസംസ്ഥാനത്ത് ബുധനാഴ്ച  യുഡിഎസ്എഫ്...

‘തുടർഭരണം നൽകിയ സമ്മാനം’: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനായിയെന്നും അതിന് കാരണം...