Saturday, October 3, 2026

അമീബിക് മെനിഞ്ചൈറ്റിസ്: നിരീക്ഷണത്തിലുള്ള കുട്ടികളുടെ നില തൃപ്തികരം

Date:

കോഴിക്കോട്: അമീബിക് മെനിഞ്ചൈറ്റിസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരം.

അതേസമയം, പ്രൈമറി അമീബിക് മെനിഞ്ചൊ എൻസഫലൈറ്റിസ് സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ വിദ്യാർഥിയുടെ നില അതിഗുരുതരമായി തുടരുകയാണ്. തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിൽ കുളത്തിൽ കുളിച്ച രണ്ട് കുട്ടികളാണ് അമീബിക് മെനിഞ്ചൈറ്റിസ് സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 14 കാരന് വെറ്റ്മൗണ്ട് ടെസ്റ്റിൽ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ സ്രവം പോണ്ടിച്ചേരിയിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. മൂന്നുദിവസത്തിനികം ഫലം ലഭിക്കും. കുളത്തിലെ വെള്ളവും പോണ്ടിച്ചേരിയിലെ ലാബിലേക്ക് അയച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...

വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന്...

പോലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുര: പോലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...