‘പലവട്ടം കള്ളൻ, ഒരു വേള പിടിയിൽ’ – പിടിയിലായത് മദ്യ മോഷ്ടാവായ യുവാവ്.

Date:

ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ കയറിച്ചെന്ന് മദ്യം മോഷ്ടിച്ച് കടന്നു കളയുക. ആരും കണ്ടില്ലെന്നും പിടിക്കപ്പെട്ടില്ലെന്നുമുള്ള സന്തോഷത്തിൽ വീണ്ടും കയറി മോഷ്ടിക്കുക. ഒന്നല്ല രണ്ടല്ല മൂന്നുതവണ. മൂന്നാം തവണ കയ്യോടെ പൊക്കി. വർക്കല സ്വദേശി വിനേഷ് ആണ് ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ ഒരേ ദിവസം തന്നെ മൂന്ന് തവണ മോഷണം നടത്തിയത്.

വർക്കലയിലെ ബിവറേജസ് പ്രീമിയം കൗണ്ടറിലാണ് ഇയാൾ മൂന്ന് തവണ മോഷണം നടത്തിയത്. മോഷണം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് വിനേഷിനെ പിടികൂടിയത്. പിന്നാലെ പൊലീസിനെ വിവരമറിയിച്ചു.

വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വില കൂടിയ മദ്യക്കുപ്പികളെടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നുകളയുകയുമായിരുന്നു വിനേഷ്. തിരക്കുള്ള ദിവസമായിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് കുറച്ച് നേരം കഴിഞ്ഞ് വീണ്ടും ഇയാളെത്തി. രണ്ടാമതും മദ്യക്കുപ്പികൾ എടുത്ത് പഴയതുപോലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടന്നുകളഞ്ഞു. പിന്നീടാണ് മദ്യക്കുപ്പികൾ നഷ്ടമായ കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറി‌ഞ്ഞു.

ഇതിനിടെ മൂന്നാം തവണയും ‘കൂൾ’ ആയി കക്ഷി മോഷണം നടത്താനെത്തി. ജീവനക്കാർ ആളെ തിരിച്ചറി‌ഞ്ഞ് കൈയോടെ പൊക്കി. പൊലീസ് സ്ഥലത്തെത്തി വിനേഷിനെ കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എസ്ഐആറിനെതിരെ കേരളം സുപ്രിം കോടതിയിലേക്ക് ; സിപിഐഎമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും

തിരുവനന്തപുരം : തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കും....

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ, പന്ത് തിരിച്ചെത്തി 

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ...

വനിതാ ലോകകപ്പ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; ഔദ്യോഗിക വസതിയിൽ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...