Saturday, October 3, 2026

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 30

Date:

ഇന്‍ഫോസിസ് സഹസ്ഥാപകനായ എസ്.ഡി ഷിബുലാലിന്റെ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ പ്ലസ് വണ്‍ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്. 

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തിന് രണ്ട് വര്‍ഷത്തേക്ക് 10,000 രൂപ വീതമാണ് ലഭിക്കുക. വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ഉണ്ടായാല്‍ മാത്രം മതി.

ആവശ്യമായ രേഖകള്‍ :-

ആധാര്‍ കാര്‍ഡ്
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റ്
ഫോട്ടോ

അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 30. 

വെബ്‌സൈറ്റ്: www.vidhyadhan.org./apply
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8138045318, 9663517131

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...