Monday, April 6, 2026

കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത് ആശങ്കാജനകമെന്ന് ഹൈക്കോടതി; മൃതദേഹം സൂരജ് ലാമയുടേതെന്ന് സംശയം പ്രകടിപ്പിച്ച് പോലീസ്

Date:

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം കുറ്റിക്കാട്ടിൽ ജീർണ്ണിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. തുറസ്സായ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയ സാഹചര്യം എന്താണെന്നും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൊച്ചിയിൽ കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് സംശയമുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. നേരത്തേ സൂരജ് ലാമ ഈ പരിസരത്ത് എത്തിയതായി കണ്ടെത്തിയിരുന്നു.

അലഞ്ഞുനടന്നിരുന്ന സൂരജ് ലാമയെ പോലീസാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇയാളെ പിന്നീടെങ്ങനെ കാണാതായെന്നും കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.

കുവൈത്തിൽ നാല് റസ്റ്റാറന്റുകളുടെ ഉടമയായിരുന്നു സൂരജ്. സെപ്റ്റംബർ അഞ്ചിന് കുവൈത്തിൽ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഓർമ്മ പൂർണ്ണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തിൽ നിന്ന് ഒക്ടോബർ നാലിന് നാടുകടത്തുകയായിരുന്നു.

കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓർമ്മയില്ലാത്തയാളെ കയറ്റി വിടുന്ന വിവരം കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് മകൻ സാന്റോൺ ലാമ കേരളത്തിലെത്തുകയും പിതാവിനായി തിരച്ചിൽ നടത്തിയതുമെല്ലാം വാർത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി ; കേസെടുത്ത് പോലീസ്

തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം...

വയനാട് തുരങ്കപാത : പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് തുരങ്ക പാത നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

‘900 വാഗ്ദാനങ്ങൾ, 97% നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ :എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ...