Wednesday, February 11, 2026

ചലച്ചിത്ര-സാമൂഹിക പ്രവർത്തകനായ ചെലവൂർ വേണു (81) കോഴിക്കോട്ട് അന്തരിച്ചു

Date:

ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ചെലവൂർ വേണു (81) തിങ്കളാഴ്ച അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ നിരൂപകനായാണ് വേണു സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉമ്മ എന്ന സിനിമയ്ക്ക് നിരൂപണം എഴുതിയത്. പിന്നീട് ചന്ദ്രിക വാരികയിൽ പ്രസിദ്ധീകരിച്ചു.

വിദ്യാർത്ഥി ജീവിതകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായ വേണു ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. സജീവമായ രാഷ്ട്രീയ താൽപ്പര്യവും നിരീക്ഷണവും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു.

1965ൽ ആരംഭിച്ച ‘യുവഭാവന’ എന്ന സാഹിത്യ സാംസ്കാരിക ദ്വൈവാരികയിലൂടെ പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന വേണു പിന്നീട് കോഴിക്കോട് ആകാശവാണിയിൽ തിരക്കഥാകൃത്തായി കുറച്ചുകാലം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു. ഈ കാലം എഴുത്തുകാരുമായും സാംസ്കാരിക പ്രവർത്തകരുമായും അദ്ദേഹത്തിൻ്റെ വിപുലമായ സൗഹൃദത്തിന് കാരണമായി.

1971 മുതൽ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’ ജനറൽ സെക്രട്ടറിയായിരുന്നു വേണു. മലയാളത്തിലെ ആദ്യ സ്പോർ‌ട്സ് മാഗസിനായ സ്റ്റേഡിയം, വനിതാ പ്രസിദ്ധീകരണമായ രൂപകല, മനഃശാസ്ത്ര മാസിക സൈക്കോ , ദൃശ്യതാളം, സേർച്ച് ലൈറ്റ്, സിറ്റി മാഗസിൻ, വർത്തമാനം സായാഹ്നപത്രം എന്നിവയുടെ എഡിറ്റർ, ടെലിവിഷൻ പരമ്പരകളുടെ പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രശസ്തനാണ്.

ഫെഡറേഷൻ‌ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയൻ വൈസ് പ്രസിഡന്റ്, അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകാംഗം , ചലച്ചിത്ര അവാർഡ് നിർണയ സമിതി (പുസ്തകം) അംഗം, സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി അംഗം, തിയേറ്റർ ക്ലാസിഫിക്കേഷൻ നിർണയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

ജോൺ ഏബ്രഹാമിന്റെ ഉൾപ്പെടെയുള്ള നിരവധി സമാന്തര സിനിമകളുടെ പിന്നണിയിലും പ്രവർത്തിച്ചു. ഭാര്യ: സുകന്യ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേമം ടെർമിനൽ പദ്ധതി അട്ടിമറിക്കുന്നു ; കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം : ശിവൻ കുട്ടി

തിരുവനന്തപുരം : കേരളത്തിന്റെ റെയിൽവെ വികസനത്തിന് ആക്കം കൂട്ടേണ്ട അതിപ്രധാനമായ നേമം...

ശബരിമല സ്വർണ്ണക്കവർച്ച : ‘തന്ത്രിയ്ക്ക് 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം’ ; രേഖകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി

തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബാംഗങ്ങളുടെയും...

അടുത്ത അദ്ധ്യയനവർഷത്തെ പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോമും ഈ മാസം  വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : അടുത്ത അദ്ധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ തയ്യാറായെന്നും 79...

കേരളത്തിന് ‘പൊള്ളുന്നു’ ; ഒപ്പം, അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള അപകട സാദ്ധ്യതയും!

തിരുവനന്തപുരം  : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുകയാണ്. ഒപ്പം, അൾട്രാവയലറ്റ്...