ന്യൂഡൽഹി : രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ദില്ലി പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയായ ഷിബു, 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടനൊടുവിൽ പിടികൂടിയ ദില്ലി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു.
കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവ്വീസിൽ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻറ് ഡയറക്ടർമാരായ ഐബി റാണി, കെവി ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചു.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍ (കേരള പോലീസ്): എഎസ്‍പി എ പി ചന്ദ്രൻ, ഡിഎസ്‍പി കെ ഇ പ്രേമചന്ദ്രൻ, ഡിഎസ്‍പി ഉണ്ണികൃഷ്ണൻ വെളുതേടൻ, ഡിഎസ്‍പി ടി അനിൽകുമാര്‍, ഡിഎസ്‍പി ജോസ് മത്തായി, സിഎസ്‍പി മനോജ് വടക്കേവീട്ടിൽ,
എസ്ഐ ടി സന്തോഷ്‍കുമാര്‍, എസ്ഐ പ്രമോദ് ദാസ്, എസിപി ടി അഷ്റഫ്, എസിപി സി പ്രേമാനന്ദ കൃഷ്ണൻ. സ്തുത്യര്‍ഹ സേവനം (കേരള ഫയര്‍ഫോഴ്സ്) : എഎസ് ജോഗി, കെ എ ജാഫര്‍ഖാൻ, വി എൻ വേണുഗോപാൽ. (ജയിൽ വകുപ്പ് ) : ടിവി രാമചന്ദ്രൻ, എസ് മുഹമ്മദ് ഹുസൈൻ, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.
