Tuesday, October 6, 2026

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; ധീരതയ്ക്ക് ഡൽഹി പോലീസിലെ മലയാളി ആര്‍ എസ് ഷിബുവും വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസും അർഹരായി

Date:

ന്യൂഡൽഹി : രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ദില്ലി പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയായ  ഷിബു, 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടനൊടുവിൽ പിടികൂടിയ ദില്ലി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു. 

കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവ്വീസിൽ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻറ് ഡയറക്ടർമാരായ ഐബി റാണി, കെവി ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചു.

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍ (കേരള പോലീസ്): എഎസ്‍പി എ പി ചന്ദ്രൻ, ഡിഎസ്‍പി കെ ഇ പ്രേമചന്ദ്രൻ, ഡിഎസ്‍പി ഉണ്ണികൃഷ്ണൻ വെളുതേടൻ, ഡിഎസ്‍പി ടി അനിൽകുമാര്‍, ഡിഎസ്‍പി ജോസ് മത്തായി, സിഎസ്‍പി മനോജ് വടക്കേവീട്ടിൽ,
എസ്ഐ ടി സന്തോഷ്‍കുമാര്‍, എസ്ഐ പ്രമോദ് ദാസ്, എസിപി ടി അഷ്റഫ്, എസിപി സി പ്രേമാനന്ദ കൃഷ്ണൻ. സ്തുത്യര്‍ഹ സേവനം (കേരള ഫയര്‍ഫോഴ്സ്) : എഎസ് ജോഗി, കെ എ ജാഫര്‍ഖാൻ, വി എൻ വേണുഗോപാൽ. (ജയിൽ വകുപ്പ് ) : ടിവി രാമചന്ദ്രൻ, എസ് മുഹമ്മദ് ഹുസൈൻ, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...