വാഷിംങ്ടൺ : റഷ്യയ്‌ക്കെതിരായി രണ്ടാം ഘട്ട ഉപരോധത്തിലേക്ക് തയ്യാറെടുത്ത് അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം കീവിലെ മന്ത്രിസഭാ സമുച്ചയത്തിന് നേരെയുള്ള റഷ്യൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
ഇത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെയും ബാധിച്ചേക്കാം. റഷ്യയ്ക്കെതിരെ മാത്രമാണോ അതോ അവരുടെ എണ്ണ വാങ്ങുന്നവർക്കെതിരെയുമുണ്ടോ പുതിയ ഉപരോധമെന്ന ചോദ്യത്തിന് കൂടുതൽ വിശദീകരണത്തിന് നിൽക്കാതെ അങ്ങനെയൊരു നിക്കത്തിന് തയ്യാറാണ് എന്ന മറുപടിയാണ് ട്രംപിൽ നിന്നുണ്ടായത്.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ വാഷിംഗ്ടണും യൂറോപ്യന്‍ യൂണിയനും ‘ദ്വിതീയ താരിഫ്’ ചുമത്താമെന്നതാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ്റെ നിർദ്ദേശം. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച മാത്രമെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചര്‍ച്ചയുടെ മേശയിലേക്ക് എത്തിക്കൂ എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.