ഡൽഹി മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കുന്നു; ലഫ്.ഗവർണറുടെ നടപടി ചരിത്രത്തിലാദ്യം

Date:

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്ന് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ വി.കെ.സക്സേന ഒഴിപ്പിച്ചെന്നാണ് എഎപിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പരാതി. ഒരു ബിജെപി നേതാവിന് ഈ വസതി അനുവദിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും അവർ ആരോപിച്ചു.

നോർത്ത് ഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിലെ ബംഗ്ലാവിലേക്ക് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി അതിഷി താമസം മാറിയത്. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്‌രിവാൾ താമസിച്ചിരുന്ന വസതിയാണ് ഇത്. ‘‘രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ബിജെപിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ലഫ്.ഗവർണർ,
മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. 27 വർഷമായി ഡൽഹിയിൽ അധികാരത്തിൽ നിന്ന് പുറത്തായ ബിജെപി ഇപ്പോൾ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്.’’– മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ ആരോപിച്ചു.

എന്നാൽ ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയല്ലെന്നും മുഖ്യമന്ത്രി അതിഷിക്ക് ഇതുവരെ ഇത് അനുവദിച്ചിട്ടില്ല എന്നും ഗവർണറുടെ ഓഫീസ് പറയുന്നത്.. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബംഗ്ലാവ്. മുഖ്യമന്ത്രി അതിഷിയുടെ വസ്‌തുക്കൾ അതിന്റെ താക്കോൽ നൽകാത്തതിനാലാണ് നീക്കം ചെയ്‌തെന്നും സാധനങ്ങളുടെ കണക്കെടുപ്പിന് ശേഷം അത് അവർക്ക് അനുവദിക്കുമെന്നും ഡൽഹി പൊതുമരാമത്ത് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ലഫ്.ഗവർണർ മാധ്യങ്ങളിൽ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share post:

Popular

More like this
Related

‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല’ ; IFFK സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി...

ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ ; നാഴികകല്ല് പിന്നിട്ടത് 52-ാം മത്സരത്തിൽ

അഹമ്മദാബാദ് : അന്താരാഷ്ട്ര ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട്  ഇന്ത്യൻ ഓപ്പണർ സഞ്ജു...

വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന മാധ്യമ വാര്‍ത്തയിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍...

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേർ പുറത്ത്; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന് (എസ്‌ഐആർ) ശേഷം തമിഴ്‌നാട്ടിൽ കരട്...