Friday, July 31, 2026

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേർ പുറത്ത്; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Date:

ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന് (എസ്‌ഐആർ) ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നേരത്തെയുണ്ടായിരുന്നത് 6.41 കോടി വോട്ടർമാരായിരുന്നെങ്കിൽ ഇപ്പോൾ കരട് പട്ടികയിൽ 5.43 കോടി വോട്ടർമാരായി ചുരുങ്ങി. മരിച്ചവർ, ഇരട്ട വോട്ടുകൾ, കണ്ടെത്തനാകാത്തവർ തുടങ്ങിയവരെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിലൂടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് പറയുന്നു.

കരട് പട്ടികയിൽ ആകെയുള്ള 5.43 വോട്ടർമാരിൽ 2.77 കോടി പുരുഷന്മാരും 2.66 കോടി സ്ത്രീകളുമാണ് ഉള്ളത്. നീക്കം ചെയ്തവരിൽ 26.94 ലക്ഷം പേർ മരിച്ചവരാണെന്ന് തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്‌നായിക് പറഞ്ഞു. ഇരട്ട വോട്ടുള്ളവരായി കണ്ടെത്തി നീക്കം ചെയ്തത് 3.4 ലക്ഷം പേരുകളാണ്. 66.44 ലക്ഷം പേരുകൾ പരിശോധനയിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽ കണ്ടെത്താൻ സാധിക്കാത്തവരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ചെന്നൈയിൽ മാത്രം 14 ലക്ഷം പേരുകൾ കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കനത്ത മഴ : അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കൊച്ചി : കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, വയനാട്, കാസർഗോഡ്, ആലപ്പുഴ, കോട്ടയം...

പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗ്ഗനിർദ്ദേശം വേണമെന്ന്  സുപ്രീം കോടതി; ‘പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം’

ന്യൂഡൽഹി : സുരക്ഷസേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാര്‍​ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കേണ്ടി വരുമെന്ന്...