New Delhi

‘നിയമവിരുദ്ധത എന്തെങ്കിലും കണ്ടെത്തിയാൽ ബീഹാർ വോട്ടർ പട്ടിക എസ്ഐആർ മുഴുവൻ റദ്ദാക്കും’-തെരഞ്ഞെടുപ്പ് കമ്മീഷന്  സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) സ്വീകരിച്ച രീതിശാസ്ത്രത്തിൽ എന്തെങ്കിലും നിയമവിരുദ്ധത കണ്ടെത്തിയാൽ, ബിഹാർ വോട്ടർ പട്ടികയുടെ പ്രത്യേക ഇന്റൻസീവ് റിവിഷൻ മുഴുവൻ (എസ്‌ഐആർ) റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി....

ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് തങ്ങളേയും കേള്‍ക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ ; തടസ്സഹര്‍ജി ഫയൽ ചെയ്തു, ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കും

ന്യൂഡല്‍ഹി : ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ. ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോര്‍ഡ് തടസ്സഹര്‍ജി ഫയല്‍ ചെയ്തു. സ്റ്റേ...

വഖഫ് നിയമഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി : വഖഫ് നിയമഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. വഖഫ് സമര്‍പ്പണത്തിന് ഒരാള്‍ അഞ്ച് വര്‍ഷമായി ഇസ്ലാം...

‘വെറുമൊരു റീട്വീറ്റ് ആയിരുന്നില്ല അത്, ഉള്ളടക്കത്തിൽ നിങ്ങൾ എരിവ് ചേർത്തു’ ; അപകീർത്തിക്കേസ് റദ്ദാക്കാനാവില്ലെന്ന് കങ്കണ റനൗട്ടിനോട് സുപ്രീം കോടതി

ന്യൂഡൽഹി : അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് ഫയൽ ചെയ്ത ഹർജി സുപ്രിം കോടതി തള്ളി. 2021 ലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ കുറിച്ച് അപകീർത്തികരമായി ട്വിറ്ററിൽ...

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ദ്യൂഡൽഹി :  ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി...

‘ബംഗ്ലാദേശിലും നേപ്പാളിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, നമ്മുടെ ഭരണഘടനയിൽ നമുക്ക് അഭിമാനിക്കാം’ – സുപ്രീം കോടതി

ന്യൂഡല്‍ഹി : നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. അയല്‍രാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന...

ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ

ന്യൂഡൽഹി : ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ ഇന്ത്യാ ബ്ലോക്ക് സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെയാണ് അദ്ദേഹം  പരാജയപ്പെടുത്തിയത്. 452 വോട്ടുകളാണ് സിപി രാധാകൃഷ്ണൻ നേടിയത്....

‘ബില്ലുകൾ റദ്ദാക്കുമ്പോൾ കാരണം പറയണം, നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല’; രാഷ്ട്രപതിയുടെ റഫറൻസിൽ കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി : സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് ‌അനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണമെന്നും കേരളം സുപ്രീം കോടതിയിൽ. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ...

മലയോരമേഖലയിലെ പ്ലാസ്റ്റിക് നിരോധനം: ബോട്ടിൽ നിർമ്മാതാക്കളുടെ ഹർജിയിൽ നോട്ടീസ്

ന്യൂഡൽഹി : കേരളത്തിലെ മലയോര മേഖലകളിൽ പ്ലാസ്റ്റിക്കിന് നിരോധനമേർപ്പെടുത്തിയതിനെതിരെ  സംസ്ഥാനത്തെ 'പെറ്റ് ' ബോട്ടിൽ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിന് നേരത്തെ ഏർപ്പെടുത്തിയ സ്റ്റേ തുടരുമെന്ന്...

‘വോട്ടർ പട്ടികയ്ക്ക് ആധാർ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം’ ; പൗരത്വത്തിന് സാധുതയുള്ളതല്ലെന്നും സുപ്രീം കോടതി

ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള തിരിച്ചറിയൽ രേഖയായി ആധാർ കാർഡുകൾ സ്വീകരിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണ പ്രക്രിയയെ സംബന്ധിച്ചുള്ള കേസിലാണ് ഈ സുപ്രധാന വിധി. വോട്ടർ...

Popular

spot_imgspot_img