Friday, April 10, 2026

War

ഹോർമുസ് തുറന്നില്ലെങ്കിൽ  ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ഇറാന് ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റൊരു മുന്നറിയിപ്പു കൂടി ടെഹ്റാന് നൽകിയിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ചൊവ്വാഴ്ച രാജ്യത്തെ വൈദ്യുതനിലയങ്ങളും പാലങ്ങളും ആക്രമണത്തിന്...

ഒരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാൻ; A-10 തകർന്നുവീണത് ഹോർമുസിനടുത്ത്

ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാന്റെ അവകാശവാദം. യുഎസ് എയർഫോഴ്‌സിൻ്റെ ആധുനിക യുദ്ധവിമാനമായ ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II ആണ് തകർന്ന് വീണത്....

ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ ഒരു പൈലറ്റിനെ  രക്ഷപ്പെടുത്തി യുഎസ്; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നെന്നും റിപ്പോർട്ട്

ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ്  രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇറാനിയൻ സൈന്യം സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ യുഎസ് സൈന്യം സ്ഥലത്തെത്തി യുഎസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തിയെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ്...

ടെഹ്റാൻ വെടിനിർത്തലിന് അപേക്ഷിച്ചെന്ന് ട്രംപ്, ഇല്ലെന്ന് ഇറാൻ; യുദ്ധത്തിൽ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡൻ്റ്

വാഷിങ്ടൺ: ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചെന്ന അവകാശവാദമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഹോർമുസ് കടലിടുക്ക് തുറക്കുകയും തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ കരാർ പരിഗണിക്കൂ എന്ന് ഇറാനെ...

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. സുപ്രധാന ഊർജ്ജ ഇടനാഴിയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ചുമത്തുന്നതിനും അമേരിക്കൻ, ഇസ്രായേലി  കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുപോകുന്നതിൽ...

ആജ്ഞാപനം വേണ്ടെന്ന് ട്രംപിനോട് ഇറാൻ ; വ്യവസ്ഥകൾ പാലിച്ചാൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ഓർമ്മപ്പെടുത്തൽ

( Photo Courtesy : X) ടെഹ്റാൻ : യുദ്ധം അവസാനിപ്പിക്കാനുള്ള ആജ്ഞാപനം വേണ്ടെന്നും  തങ്ങൾ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പാലിച്ചാൽ സംഘർഷം അവസാനിപ്പിയ്ക്കുമെന്നും ഇറാൻ. സ്വന്തം നിബന്ധനകളിലും സമയക്രമത്തിലും മാത്രമെ സംഘർഷം അവസാനിപ്പിക്കാൻ...

വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കും: ട്രംപിനോട്  ഇറാൻ

ടെഹ്റാൻ: തങ്ങളുടെ വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന്   ഇറാൻ്റെ ഭീഷണി. ഡൊണാൾഡ് ട്രംപ് തങ്ങളുടെ വൈദ്യുതി ഗ്രിഡ് ആക്രമിച്ചാൽ ഗൾഫിലുടനീളമുള്ള ഊർജ്ജ, ജല അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ്...

ഇസ്രയേൽ ആണവ കേന്ദ്ര മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്ടം

കെയ്‌റോ : ഇസ്രായേൽ ആണവ ഗവേഷണ കേന്ദ്രത്തിന് സമീപം രണ്ട് മേഖലകളിൽ ആക്രമണം അഴിച്ച് വിട്ട്ഇറാൻ. മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധിയാളുകൾക്ക് പരിക്കേറ്റു. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona),...

ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ യുഎസ് ബങ്കർ-ബസ്റ്റർ ബോംബ് വർഷം

വാഷിങ്ടൺ :  ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ്.  5,000 പൗണ്ട് (2,200 കിലോഗ്രാം) ഭാരമുള്ള ഒന്നിലധികം ബങ്കർ-ബസ്റ്റർ ബോംബുകളാണ് യുഎസ് സൈന്യം വർഷിച്ചത്. ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിലായിരുന്നു ...

അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ; ബാസിജ് ഫോഴ്‌സ് കമാൻഡർ ജനറൽ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനിക്ക്...

Popular

spot_imgspot_img