[ Photo Courtesy : ANI/Churachandpur Police/X]
മണിപ്പൂർ : മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി മണിപ്പൂർ ചുരാചന്ദ്പൂർ ജില്ലാ പോലീസ്. കഴിഞ്ഞ ദിവസം ട്രാഫിക് കൺട്രോൾ പോലീസും സി.സി.പി യും ടൗൺ ഏരിയയിൽ നടത്തിയ പരിശോധനയിൽ 23 അനധികൃത സൈലൻസർ പൈപ്പുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത സൈലൻസർ പൈപ്പുകൾ സി.സി.പി. പി.എസിന് മുന്നിൽ മാധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ നശിപ്പിച്ചു.
നിയമവിരുദ്ധമായി മോഡിഫൈഡ് സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തടയുന്നതിനുമാണ് ഈ പരിശോധന നടത്തുന്നത്. നിയമവിരുദ്ധമായി മാത്രമല്ല, പ്രായമായവരുടെയും രോഗികളുടെയും ആരോഗ്യത്തെയും ക്ഷേമത്തെയും ഇത് ബാധിക്കുന്നുവെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഭാവിയിലും ഇത്തരം നടപടികൾ തുടരുമെന്നും പോലിസ് അറിയിച്ചു. അതിനാൽ, കനത്ത പിഴ ഒഴിവാക്കാൻ ഇരുചക്ര വാഹനങ്ങളുടെയും ബൈക്കുകളുടെയും ഉടമകൾ മോഡിഫൈഡ് സൈലൻസർ പൈപ്പ് സ്ഥാപിക്കരുതെന്നും പോലീസ് നിർദ്ദേശിക്കുന്നു.
