Wednesday, June 10, 2026

മൂന്ന് കുട്ടികളുടെ അമ്മയെ വെടിവെച്ചുകൊന്ന് യുഎസ് ഇമിഗ്രേഷൻ ഏജൻ്റ് ; ട്രംപിൻ്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം കടുക്കുന്നു

Date:

[Photo Courtesy : X]

വാഷിങ്ടൺ : അമേരിക്കയിലെ മിനിയാപൊളിസിൽ സ്ത്രീയെ വെടിവെച്ച് കൊന്ന് യുഎസ് ഇമിഗ്രേഷൻ ഏജന്റ് (ICE). പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ കുടിയേറ്റ നയങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഈ അക്രമ സംഭവം ഏറെ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ബുധനാഴ്ച, മിനിയാപൊളിസിൽ കാറിൽ ഇരിയ്ക്കുകയായിരുന്ന 37 വയസ്സുള്ള സ്ത്രീക്ക് നേരെയാണ് യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. സ്ത്രീ തൽക്ഷണം മരിച്ചു. സംഭവത്തിന്റെ ഫോട്ടോകളിൽ കാറിന്റെ രക്തം പുരണ്ട എയർബാഗ് വ്യക്തമായി കാണാം.

റെനി ഗുഡ് (37) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റെനിക്ക് മൂന്ന് കുട്ടികളുണ്ടെന്നും ഐസിഇ വിരുദ്ധ പ്രതിഷേധ ഗ്രൂപ്പുകളുമായി അവർക്ക് ബന്ധമില്ലെന്നും അവരുടെ അമ്മ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീ ഒരു അമേരിക്കൻ പൗരയാണെന്ന് മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ടിന സ്മിത്തും വ്യക്തമാക്കുന്നു.

സംഭവം കനത്ത പ്രതിഷേധത്തിനാണ് വഴിവെച്ചിട്ടുള്ളത്.  പ്രതിഷേധക്കാർക്കെതിരെ ഗ്യാസ് മാസ്കുകൾ ധരിച്ച  ആയുധധാരികളായ ഫെഡറൽ ഏജന്റുമാർ രാസവസ്തുക്കൾ പ്രയോഗിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികളെത്തി. വെടിവയ്പിൽ ട്രംപ് ഭരണകൂടത്തെ മിനസോട്ട ഗവർണർ ടിം വാൾസ് നിശിതമായി വിമർശിച്ചു.

“ഭീതി ജനിപ്പിക്കുന്നതും വാർത്താ പ്രാധാന്യം നൽകുന്നതുമായ ഈ പ്രവർത്തനങ്ങൾ ജീവൻ നഷ്ടപ്പെടുത്തുമെന്ന് ഞങ്ങൾ ആഴ്ചകളായി മുന്നറിയിപ്പ് നൽകുന്നു. ഇന്ന് അതാണ് സംഭവിച്ചത്. റിയാലിറ്റി ടിവി ശൈലിയിലുള്ള ഭരണമാണിത്. ഒരു മനുഷ്യൻ തന്റെ ജീവൻ പോലും വിലയായി നൽകി.” അദ്ദേഹം പറഞ്ഞു. മിനസോട്ടയ്ക്ക് ഇനി ഫെഡറൽ ഗവൺമെന്റിൽ നിന്ന് കൂടുതൽ സഹായം ആവശ്യമില്ലെന്നും സംസ്ഥാനത്തെ സംരക്ഷിക്കാൻ നാഷണൽ ഗാർഡിനെ ജാഗ്രതയിൽ നിർത്തിയിട്ടുണ്ടെന്നും വാൾസ് രൂക്ഷമായ ഭാഷയിൽ വ്യക്തമായി

സ്വയം പ്രതിരോധത്തിനായാണ് ഏജന്റ് വെടിയുതിർത്തതെന്ന ഭരണകൂടത്തിന്റെ വാദം മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ തള്ളിക്കളഞ്ഞു. സംഭവത്തിന്റെ വീഡിയോ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരം വിട്ടുപോകാൻ ഫ്രേ നേരിട്ട് ഐസിഇയോട് നിർദ്ദേശിയ്ക്കുകയും ജനങ്ങളോട് ശാന്തത പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

“ഇത് കൊലപാതകമാണ്. രാജ്യത്തുടനീളം ഐസിഇ നമ്മുടെ അയൽക്കാരെ ആക്രമിക്കുകയാണ്. ന്യൂയോർക്ക് ഇന്നും എല്ലാ ദിവസവും കുടിയേറ്റക്കാർക്കൊപ്പം നിൽക്കുന്നു” – ന്യൂയോർക്ക് മേയർ മംദാനിയുടെ പ്രസ്താവനയും പുറത്തുവന്നു.

ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ട്രംപ് ഭരണകൂടം വൻതോതിൽ ഇമിഗ്രേഷൻ ഏജന്റുമാരെ വിന്യസിച്ചിട്ടുണ്ട്. മിനിയാപൊളിസിൽ ഏകദേശം 2,000 ഫെഡറൽ ഏജന്റുമാരെ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൊമാലിയൻ കുടിയേറ്റക്കാർ ഉൾപ്പെട്ട ക്ഷേമ തട്ടിപ്പ് ആരോപണങ്ങളെത്തുടർന്നാണ് ഈ നടപടി ശക്തമാക്കിയതെന്ന് പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...