Thursday, February 12, 2026

കത്തിക്കരിഞ്ഞ ചോദ്യപേപ്പറിൽ നീറ്റ് പരീക്ഷയിലെ 68 ചോദ്യങ്ങൾ; ഒപ്പം സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും.

Date:

ന്യൂഡൽഹി: ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെടുത്ത ചോദ്യ പേപ്പർ പകർപ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങൾ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറിലേത് തന്നെയെന്ന് സ്ഥിരീകരണം. ശനിയാഴ്ച വിദ്യാഭ്യാസ
മന്ത്രാലയത്തിനു ലഭിച്ച ഇഒയു റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അറസ്റ്റിലായ ഉദ്യോഗാർത്ഥികൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യ പേപ്പറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തി.

ജാർഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്കൂളായ ഒയാസിസ് സ്കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്.
കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബിഹാർ പൊലീസ് അറിയിച്ചു. സിബിഐയ്ക്ക് നിർണ്ണായക വിവരങ്ങൾ പോലീസ് കൈമാറിയിട്ടുണ്ട്.

ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം. എന്‍ടിഎ യിലെ ചില ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് സിബിഐ ചോദ്യം
ചെയ്യലിനു നോട്ടിസ് നൽകും. ചോദ്യപേപ്പർ ചോർച്ചയിൽ പങ്കാളിയായ ഒരു അദ്ധാപകനെ സിബിഐ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

നീറ്റ് – യുജി പരീക്ഷയുടെ തൊട്ടു തലേദിവസം തന്നെ ചോദ്യ പേപ്പറുകളുടെ പിഡിഎഫ് പകർപ്പ് തട്ടിപ്പു സംഘത്തിനു ലഭിച്ചതായാണു കേസന്വേഷിക്കുന്ന ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം സ്ഥിരീകരിക്കുന്നത്.
പട്‌നയിലെ നന്ദലാൽ ചപ്രയിലുള്ള ലേൺ ബോയ്‌സ് ഹോസ്റ്റലിലും സമീപത്തെ പ്ലേ സ്‌കൂളിലും നിന്നും അന്വേഷണ സംഘത്തിനു ലഭിച്ച ഭാഗികമായി കത്തിച്ച ചില കടലാസുകളുടെ സാംപിളുകൾ ഫൊറൻസിക് ലാബിലേക്കു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആവാം, ചെറിയ ചൂരൽ പ്രയോഗം’; വിദ്യാർത്ഥികളിൽ  അച്ചടക്കം നടപ്പാക്കാൻ  ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി : വിദ്യാർത്ഥിയെ അച്ചടക്കം പഠിപ്പിക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

ആലുവ മഹാശിവരാത്രി; പ്രത്യേക സര്‍വ്വീസുകളുമായി റെയില്‍വെ

കൊച്ചി : ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആലുവ ശിവക്ഷേത്രത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക...

വ്യാഴാഴ്ച പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വ്വീസ് നടത്തും

കൊച്ചി : നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോ....