ടെല്‍ അവീവ് : സമാധാനത്തിന് ഒരാഴ്ചത്തെ ഇടവേള മാത്രം. ഗാസയിൽ വീണ്ടും വെടിയൊച്ചകളുയർന്നു. സമാധാന ഉടമ്പടി ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം നടത്തിയെന്നും ഇസ്രയേൽ. ആക്രമണത്തിൽ 45 പലസ്തീനികളും 2 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നശേഷമുള്ള ആദ്യ വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇസ്രയേല്‍ ഇന്ന് വ്യോമാക്രമണത്തിന് തന്നെയാണ് തുടക്കമിട്ടത്. ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം നിർത്തിയെന്നും ഗസ്സയിൽ യുദ്ധം പൂർണ്ണതോതിൽ പുനരാരംഭിക്കണമെന്നും പ്രതിരോധ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ നിർദ്ദേശിച്ചു. ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിൻ്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകണമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇതിനിടെ സമാധാനം പുന:സ്ഥാപിക്കാനായി മദ്ധ്യസ്ഥ ശ്രമങ്ങളും മറുവശത്ത് തകൃതിയായി നടക്കുന്നുണ്ട്. ‘