Monday, October 12, 2026

മെഡിക്കൽ എമർജൻസി:  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി സൗദിയ എയർലൈൻസ് വിമാനം

Date:

[ Photo : Symbolic image ]

തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി സൗദിയ എയർലൈൻസ് വിമാനം. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്ക് പോകുകയായിരുന്ന സൗദിയ എയർലൈൻസ് വിമാനമാണ് യാത്രക്കാരന് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗിന് അനുമതി തേടിയത്. 

വൈകുന്നേരം 7.00 മണിയോടെ വിമാനം സുരക്ഷിതമായി ഇറക്കി. ലിയാ ഫത്തോന (37) എന്ന ഇന്തോനേഷ്യൻ പൗരനെ ഉടൻ തന്നെ ചികിത്സയ്ക്കായി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരൻ നിലവിൽ എമർജൻസി യൂണിറ്റിൽ ചികിത്സയിലാണെന്നും ഇസിജി, രക്തപരിശോധനകൾ ഉൾപ്പെടെയുള്ള പരിശോധനകൾ നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അസുഖ ബാധിതനായ യാത്രക്കാരനെ മെഡിക്കൽ ടീമിനെ ഏൽപ്പിച്ച ശേഷം  രാത്രി 8.30 ന് വിമാനം മദീനയിലേക്കുള്ള യാത്ര തുടർന്നു. വിമാനത്തിൽ 395 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...