Tuesday, August 11, 2026

ഒരാഴ്ച കടംകൊണ്ട സമാധാനം ; ഗസ്സ വീണ്ടും കലുഷിതം, വ്യോമാക്രമണം തുടർന്ന് ഇസ്രയേലും ഹമാസും, 45 പലസ്തീനികളും 2 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു

Date:

ടെല്‍ അവീവ് : സമാധാനത്തിന് ഒരാഴ്ചത്തെ ഇടവേള മാത്രം. ഗാസയിൽ വീണ്ടും വെടിയൊച്ചകളുയർന്നു. സമാധാന ഉടമ്പടി ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം നടത്തിയെന്നും ഇസ്രയേൽ. ആക്രമണത്തിൽ 45 പലസ്തീനികളും 2 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നശേഷമുള്ള ആദ്യ വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇസ്രയേല്‍ ഇന്ന് വ്യോമാക്രമണത്തിന് തന്നെയാണ് തുടക്കമിട്ടത്. ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നാണ്‌ ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം നിർത്തിയെന്നും ഗസ്സയിൽ യുദ്ധം പൂർണ്ണതോതിൽ പുനരാരംഭിക്കണമെന്നും പ്രതിരോധ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ നിർദ്ദേശിച്ചു. ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിൻ്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകണമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇതിനിടെ സമാധാനം പുന:സ്ഥാപിക്കാനായി മദ്ധ്യസ്ഥ ശ്രമങ്ങളും മറുവശത്ത് തകൃതിയായി നടക്കുന്നുണ്ട്. ‘

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...