Wednesday, March 11, 2026

ഫീസ് ഇരട്ടിയിലേറെ വർദ്ധിപ്പിച്ച് കാര്‍ഷിക സര്‍വ്വകലാശാല ; വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പ് പാലിക്കാതെയാണ് ഫീസ് ഉയര്‍ത്തിയതെന്ന് ആക്ഷേപം

Date:

തൃശ്ശൂര്‍ : സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല. പിഎച്ച്ഡി, പിജി, ഡിഗ്രി വിദ്യാര്‍ത്ഥികളുടെ ഫീസുകള്‍ വന്‍ തോതിലാണ് വര്‍ദ്ധിപ്പിച്ചത്. കാര്‍ഷിക സര്‍വ്വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ദ്ധനയെന്നാണ് അധികൃതരുടെ വിശദീകരണം.

പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ ഫീസ് 18780-ൽ നിന്ന് 49990 ആയാണ് ഉയര്‍ത്തിയത്. പി.ജി വിദ്യാര്‍ഥികളുടേത് 17845 എന്നത് 49500 ആയും ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസ് 12000 എന്നതിൽ നിന്ന് 48000 രൂപയായും വർദ്ധിച്ചു.

വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് സര്‍വ്വകലാശാല എക്‌സിക്യൂട്ടീവുമായി ചര്‍ച്ച ചെയ്ത് മാത്രമേ ഫീസ് വര്‍ദ്ധിപ്പിക്കുകയുള്ളൂ എന്ന് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ ഉറപ്പ് പാലിക്കാതെയാണ് ഓണ അവധിക്ക് തൊട്ടുമുന്‍പ് ഫീസ് കുത്തനെ ഉയര്‍ത്തിയത്. സപ്തംബർ മൂന്നാം തീയതിയാണ് ഫീസ് വര്‍ദ്ധന സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇരട്ടിയിലേറെയുള്ള ഈ ഫീസ് വര്‍ദ്ധന താങ്ങാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥി പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുദ്ധക്കെടുതി : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റ്...

യുദ്ധകെടുതി: എൽപിജി പ്രതിസന്ധി രൂക്ഷം,  റസ്റ്റോറന്റുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ

ന്യൂഡൽഹി/ തിരുവനന്തപുരം : ഇസ്രയേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിൽ...

‘കേരളത്തിനോട് വിവേചനം അരുത് ; എയിംസ് പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു?’ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : കേരളത്തോട് വിവേചനം അരുതെന്നും എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണ് വൈകുന്നതെന്നും...

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; ‘ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാം’

ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക്...