റോം: ക്രിക്കറ്റില്‍ പുതുവഴി വെട്ടി ഇറ്റലി. 2026 ട്വൻ്റി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിച്ചു. . ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണ്ണമെൻ്റിന് യോഗ്യത നേടുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് 2026 ട്വൻ്റി20 ലോകകപ്പ് അരങ്ങേറുന്നത്.
യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്കോട്‌ലന്‍ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിയതാണ് ഇറ്റലിക്ക് തുണയായത്. അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍സിനോട് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഇറ്റലി ട്വൻ്റി20 ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു.
നെതര്‍ലന്‍ഡ്സിനെതിരെ ഇറ്റലി ഒമ്പത് വിക്കറ്റിന് തോറ്റെങ്കിലും ജേഴ്സിയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്താൻ ഇറ്റലിക്കായി. ഇറ്റലിക്കൊപ്പം നെതർലൻ്റ്സും യോഗ്യത നേടി. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയതോടെയാണ് ഇരുവർക്കും ടൂർണമെന്റിലേക്കുള്ള വഴി തുറന്നത്. നിലവിൽ 15 ടീമുകളാണ് ടൂർണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്.
