Friday, March 13, 2026

ഡൽഹിയിൽ കനത്ത മഴ ; റെഡ് അലേർട്ട്

Date:

ന്യൂഡൽഹി : ഞായറാഴ്ച വൈകുന്നേരം ഡൽഹിയിൽ തുടർച്ചയായി പെയ്തിറിങ്ങിയ കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ അകപ്പെട്ടു. നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ടാക്കി ഉയർത്തി. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ തലസ്ഥാന നഗരത്തിൽ കനത്തതോ വളരെ ശക്തമായതോ ആയ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) സായാഹ്ന ബുള്ളറ്റിനിൽ അറിയിച്ചു.

കൂടാതെ, ഡൽഹിയുടെ അയൽ സംസ്ഥാനമായ ഹരിയാനയിലെ സോണിപത്, ഖാർഖോഡ, ഝജ്ജർ, ഫാറൂഖ്‌നഗർ, സോഹാന, പൽവാൾ, നുഹ് എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാദ്ധ്യതയും പ്രവചിക്കുന്നു. ഹരിയാനയുടെ കിഴക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ യുപിയിലും നേരിയതോതിൽ ഇടിമിന്നലോടുകൂടിയുള്ള മഴ മുന്നറിയിപ്പുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന...

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....