Tuesday, September 22, 2026

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കരുത് ; യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി

Date:

യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി. വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നിമിഷപ്രിയയുടെ അമ്മ അപേക്ഷ നല്‍കിയത്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്നും ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി അപേക്ഷയില്‍ പറയുന്നു.

സനയിലെ ജയിലില്‍ എത്തി നിമിഷ പ്രിയയെ കാണാന്‍ ഉള്ള ശ്രമങ്ങളും തുടരുകയാണ്. അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് അഡ്വക്കേറ്റ് രാജ് ബഹുദൂര്‍ യാദവ് കേന്ദ്രസര്‍ക്കാരിന് വേണ്ടി വക്കാലത്ത് സമര്‍പ്പിച്ചു. നിമിഷ പ്രിയയുടെ മോചനം എത്രയും വേഗം സാദ്ധ്യമാക്കാനുള്ള വഴികള്‍ തേടുകയാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...