Sunday, March 29, 2026

റിയാദിലെ യുഎസ് എംബസി ആക്രമിച്ച് ഇറാൻ; തിരിച്ചടിക്കുമെന്ന് ട്രംപ്

Date:

ജിദ്ദ : റിയാദിലെ യുഎസ് എംബസി ആക്രമിച്ച് ഇറാൻ. രണ്ട് ഡ്രോൺ ആക്രമണങ്ങളാണ് എംബസി ലക്ഷ്യം വെച്ച് ഇറാൻ നടത്തിയത്. ആക്രമണത്തെ തുടർന്ന്  തീപ്പിടുത്തം ഉണ്ടായതായും ചില നാശനഷ്ടങ്ങൾ സംഭവിച്ചതായും രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം  അറിയിച്ചു.

എംബസി കോമ്പൗണ്ടിൽ രണ്ട് ഡ്രോണുകൾ ഇടിച്ചതായും അതിന്റെ ഫലമായി തീപിടുത്തമുണ്ടായതായും പ്രാഥമിക വിലയിരുത്തലിൽ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

ഇറാനിൽ ശനിയാഴ്ചയുണ്ടായ യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്കുള്ള മറുപടിയെന്നോണമാണ് നാലാം ദിവസവും ഗൾഫിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണ പരമ്പര.

”ഇറാൻ്റെ ആക്രമണങ്ങളിൽ പ്രതികാരം ആസന്നമാണ്. അത് എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഉടൻ മനസ്സിലാകും.” – എംബസി ആക്രമണത്തെയും ഇറാനുമായുള്ള ഏറ്റുമുട്ടലിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ മരണത്തെയും പരാമർശിച്ച് ട്രംപ് പറഞ്ഞു. ആക്രമണത്തിന് തൊട്ടുപിന്നാലെ, റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാർക്ക് “ഷെൽറ്റർ ഇൻ പ്ലേസ്” എന്ന ഉപദേശവും നൽകി യുഎസ് എംബസി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...