Wednesday, March 25, 2026

ആജ്ഞാപനം വേണ്ടെന്ന് ട്രംപിനോട് ഇറാൻ ; വ്യവസ്ഥകൾ പാലിച്ചാൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ഓർമ്മപ്പെടുത്തൽ

Date:

( Photo Courtesy : X)

ടെഹ്റാൻ : യുദ്ധം അവസാനിപ്പിക്കാനുള്ള ആജ്ഞാപനം വേണ്ടെന്നും  തങ്ങൾ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പാലിച്ചാൽ സംഘർഷം അവസാനിപ്പിയ്ക്കുമെന്നും ഇറാൻ. സ്വന്തം നിബന്ധനകളിലും സമയക്രമത്തിലും മാത്രമെ സംഘർഷം അവസാനിപ്പിക്കാൻ സമ്മതിക്കൂ എന്ന് ടെഹ്‌റാൻ ഉറപ്പിച്ചു പറഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ ഒരു കൂട്ടം വ്യവസ്ഥകൾ മുന്നോട്ടുവെച്ചിരുന്നു. അതിൽ ഹോർമുസ് കടലിടുക്കിന് മേലുള്ള ടെഹ്‌റാന്റെ പരമാധികാരം അംഗീകരിക്കുന്നതും ഉൾപ്പെടുന്നു, അതിനെ തങ്ങളുടെ “സ്വാഭാവികവും നിയമപരമായതുമായ അവകാശം എന്ന് അവർ വിശേഷിപ്പിച്ചു. യുദ്ധ നഷ്ടപരിഹാരത്തിന് വ്യക്തമായ നിർണ്ണയവും ഉറപ്പായ പണമടയ്ക്കലും, യുദ്ധം ആവർത്തിക്കുന്നത് തടയാൻ കൃത്യമായ ഗ്യാരണ്ടികൾ സ്ഥാപിക്കലും ഇറാൻ്റെ ആവശ്യങ്ങളിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇർഷാദിനെതിരെ യുഡിഎഫ് നടപടി

കായംകുളം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്ക്കെതിരെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ...

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര ; വാഗ്ദാനം ലീഗ് ഉന്നത നേതാവിൻ്റേത്

മലപ്പുറം : തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര...