Tuesday, December 30, 2025

യു.എസില്‍ സ്‌കൂളില്‍ വെടിവെയ്പ്പ് : നാലുപേര്‍ മരിച്ചു, മുപ്പതുപേര്‍ക്ക് പരിക്ക്; ഒരാൾ അറസ്റ്റിൽ

Date:

Photo Courtesy: AP

വാഷിങ്ടണ്‍: യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നിയന്ത്രണവിധേയമാണ് സ്ഥിതി. അക്രമത്തെത്തുടര്‍ന്ന് സ്‌കൂളിന് ഉച്ചയ്ക്ക് അവധി നൽകി.

സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ജിലും ഞാനും വിലപിക്കുന്നു.
അതിജീവിച്ചവര്‍ക്കൊപ്പമുണ്ടാവുമെന്നും ബൈഡന്‍ പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു ആക്രമണം. ഉടന്‍തന്നെ എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍/ ഇ.എം.എസ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

REUTERS/Elijah Nouvelage

കഴിഞ്ഞ ഒരു ദശാബ്ദമായി സ്‌കൂളുകളും കോളേജുകളും ലക്ഷ്യമിട്ട് നിരവധി വെടിവെയ്പ്പ് സംഭവങ്ങളാണ് യു.എസിലുണ്ടായത്. 2007-ല്‍ വിര്‍ജീനിയയില്‍ മുപ്പതിലധികം പേരാണ്
വെടിവെയ്പ്പില്‍ മരിച്ചത്. ആയുധങ്ങള്‍ കൈവശംവയ്ക്കാനും സൂക്ഷിക്കാനും അനുവദിക്കുന്ന യു.എസ്. നിയമങ്ങളില്‍ പുനര്‍വിചിന്തനം നടത്തേണ്ടതിലേക്കുള്ള
ചർച്ചക്കും സംഭവം വഴിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പുതുവത്സരാഘോഷം പ്രമാണിച്ച് ബാറുകളുടെ പ്രവർത്തനസമയം നീട്ടി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനൽകി...

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ട് എത്തുന്നു ; കെഎൽഎഫിൽ പങ്കെടുക്കും

കോഴിക്കോട് : 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ‌എൽ‌എഫ്) പങ്കെടുക്കാനായി...

ശബരിമല സ്വര്‍ണ്ണക്കവർച്ച : മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ മുൻ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന...

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; ദർശനം വൈകുന്നേരം 5 മുതൽ

ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവത്തിനായി നട ഇന്ന് (ഡിസംബർ 30) വൈകുന്നേരം...