രാമപുരത്ത് ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നു ; 8 വിദ്യാർത്ഥികളെ ആശുപത്രിയിൽ.

Date:

കണ്ണൂർ:കണ്ണൂർ ജില്ലയിൽ രാമപുരത്ത് ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നതിനെ തുടർന്ന് 8 കോളേജ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോ ക്ലോറിക് ആസിഡാണ് ചോർന്നത്. ടാങ്കറിന്റെ വാൽവിലായിരുന്നു ചോർച്ച. ആസിഡ് ചോർന്നതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ടതനുസരിച്ചാണ് പരിയാരം മെഡിക്കൽ കോളേജിലും പഴയങ്ങാടി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചത്.

വെള്ളിയഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയും പരിയാരം പോലീസും ഇടപെട്ട് ലോറി സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് മാറ്റി. ആസിഡ് മറ്റൊരു ടാങ്കർ ലോറിയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പൂർണമായും വിജയിച്ചില്ല.

ഇതിനിടെ ടാങ്കറിലുണ്ടായിരുന്ന മൂന്നിൽ രണ്ട് ഭാഗം ആസിഡും പുറത്തേക്ക് പോയിരുന്നു. ഒടുവിൽ ആസിഡ് ഉണ്ടായിരുന്ന ടാങ്കർ ലോറി കുത്തനെ ഇറക്കത്തിൽ വെച്ച് ചോർച്ച താത്കാലികമായി പരിഹരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ വാൽവ് മാറ്റിയാണ് പ്രശ്നം പൂർണ്ണമായി പരിഹരിച്ചത്. ഇതോടെയാണ് മണിക്കൂറുകളോളം നിലനിന്ന പ്രദേശവാസികളുടെ ആശങ്കയ്ക്ക് അറുതിയായത്. രണ്ട് ടാങ്കർ ലോറികളും സ്ഥലത്തുനിന്ന് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026...

ഡൽഹി നിവാസികൾക്ക് കണ്ണീർ മഴ തന്നെ ശരണം!; കൃത്രിമ മഴ പരീക്ഷണം അമ്പേ പരാജയം

ന്യൂഡൽഹി : ഡൽഹിയിൽ ഏറെ കൊട്ടിഘോഷിച്ച 'ക്ലൗഡ്സീഡിംഗ്' പരീക്ഷണം പരാജയം.   മലിനീകരണത്തിനെതിരായി കൃത്രിമ മഴ...