കേരളത്തില്‍ ട്രെയിന്‍ വേഗത കൂട്ടാന്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് ; കരാര്‍ കെ റെയിലിന്

Date:

കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത കൂട്ടാനും കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും സാധിക്കുന്ന തരത്തില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഒരുക്കുന്നു. എറണാകുളത്തിനും വള്ളത്തോള്‍ നഗറിനും ഇടയ്ക്കായി വരുന്ന പദ്ധതിയുടെ കരാര്‍ കെ റെയിലിനാണ്.

പദ്ധതിയുടെ ആകെ ചെലവ് 156.47 കോടി രൂപയാണ്. 750 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും. 102 കിലോമീറ്ററാണ് ഈ റൂട്ടിലെ ദൂരം. ഓട്ടോമാറ്റിക് സിഗ്നലിംഗ് വരുന്നതോടെ കൂടുതല്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കും. ഇതുവഴിയുള്ള ട്രെയിനുകളുടെ എണ്ണം കൂട്ടാനും പുതിയ പരിഷ്‌കാരം വഴിയൊരുക്കും.

നിലവില്‍ പിന്തുടരുന്ന സിഗ്നലിംഗ് സംവിധാനം അനുസരിച്ച് ഒരു ട്രെയിന്‍ കടന്നുപോയി അടുത്ത സ്‌റ്റേഷന്‍ പിന്നിട്ട ശേഷമേ മറ്റൊരു ട്രെയിന്‍ അതേ ദിശയില്‍ കടത്തിവിടൂ. എന്നാല്‍ ഓട്ടോമാറ്റിക് സംവിധാനത്തില്‍ 2 സ്‌റ്റേഷനുകള്‍ക്കിടയില്‍ 3 ട്രെയിനുകള്‍ മുന്നിലും പിന്നിലുമായി ഓടിക്കാന്‍ സാധിക്കും.

ട്രെയിന്‍ വൈകിയോടുന്നതു മൂലം യാത്രക്കാര്‍ക്കു ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാമെന്ന് മാത്രമല്ല കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. നിര്‍മ്മാണ കരാറിനായി 7.82 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി കെട്ടിവയ്ക്കാന്‍ കെ റെയിലിനോട് ദക്ഷിണ റെയില്‍വേ നിര്‍ദ്ദേശിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...