Wednesday, February 4, 2026

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്രമന്ത്രി

Date:

ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി  സാവിത്രി താക്കൂര്‍. രാജ്യസഭയില്‍ എ എ റഹീം എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന നിലയിലാണ് – മന്ത്രി വെളിപ്പെടുത്തി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51, ഉത്തര്‍പ്രദേശില്‍ 43, രാജസ്ഥാന്‍ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, ആസാം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകള്‍. കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടമെന്നും സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ കണക്കുകള്‍ എന്ന് എ എ റഹീം എംപി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പോക്സോ കേസ് പ്രതി അതിജീവിതയെ വിവാഹം കഴിച്ചു ; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്...

‘പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ ഭരണഘടനാപരമായ അവകാശം; മറ്റ് അവധികളുമായി കൂട്ടിയിണക്കരുത്’: ഹൈക്കോടതി

കൊച്ചി : പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും അത് മറ്റ് സാധാരണ...

ചടങ്ങിൽ ക്ഷണിച്ചില്ലെന്ന പരിഭവം ; വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ, കേസെടുത്ത് പോലീസ്

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിൻ്റെ വാഹനം വഴിയിൽ...