ഈ വിജയം ഞങ്ങൾ അർഹിച്ചിരുന്നു, ലോകകപ്പ് അത്രയെളുപ്പം സംഭവിക്കില്ല: സഞ്ജു സാംസൺ.

Date:

ബാർബ‍ഡോസ് : ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടം ടീം ഇന്ത്യ പൂർണ്ണമായും അർഹിച്ചിരുന്നതാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ. ‘‘ഒരു ലോകകപ്പ് അത്രയെളുപ്പത്തിൽ സംഭവിക്കുന്ന ഒന്നല്ല. ഈ അനുഭൂതി വീണ്ടും അനുഭവിക്കാൻ ഞങ്ങൾക്ക് 13 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. എന്തൊരു ഫൈനലായിരുന്നു അത്. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്.” സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ട്വന്റി20 ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് രോഹിത് ശർമ്മക്കൊപ്പമുള്ള ചിത്രവും സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

1983 ക്രിക്കറ്റ് ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
സുനിൽ വൽസനും എസ്. ശ്രീശാന്തിനും ശേഷം ലോകകപ്പ് വിജയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മൂന്നാമത്തെ മലയാളി താരമാണു സഞ്ജു സാംസൺ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സഞ്ജുവിന് ട്വൻ്റി20 ലോകകപ്പ് ടീമിൽ ഇടം നൽകിയത്. പക്ഷെ, ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിനു സാധിച്ചില്ല. ഇനി
സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കാനിറങ്ങും. ജൂലൈ ആറിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ – യുഎസ് വ്യാപാരക്കരാർ യാഥാർത്ഥ്യത്തിലേക്ക് ; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യത്തിലേക്ക് എത്തുമെന്ന...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

പട്ന :  ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയില്‍ കുര്‍ണൂലില്‍ വോള്‍വോ ബസ്സിന് തീപിടിച്ച് വന്‍ ദുരന്തം; 25 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്

കുര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കർണൂലിനടുത്ത് ചിന്നത്തേക്കുരുവിൽ സ്വകാര്യ ട്രാവൽ ബസ്സിന് തീപ്പിടിച്ച് വന്‍ദുരന്തം....

‘ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം’ : ദേവസ്വം ബോര്‍ഡ് വിജ്ഞാപനം  ശരിവെച്ച് ഹൈക്കോടതി

കൊച്ചി : ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ...