പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ; ഷൂട്ടൗട്ടില്‍ ഗോളി കോസ്റ്റ രക്ഷയനായി: പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ 

Date:

ബെർലിൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി കളഞ്ഞുകുളിച്ച മത്സരത്തിൽ പോർച്ചുഗലിൻ്റെ രക്ഷകനായി ഗോളി കോസ്റ്റ അവതാരമെടുത്തു. ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ കീഴടക്കി പോർച്ചുഗൽ യൂറോ കപ്പ് ക്വാർട്ടറിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ 3-0 നാണ് പോർച്ചുഗലിന്റെ വിജയം. പോർച്ചുഗീസ് ഗോൾകീപ്പർ ഡിയാഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളാണ് പോർച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കും കോസ്റ്റ തടുത്തിട്ടു.

നേരത്തേ മത്സരത്തിന്റെ മുഴുവൻ സമയവും അധികസമയവും അവസാനിച്ചപ്പോൾ ഇരുടീമുകളും സ്കോർബോർഡ് ചലിപ്പിച്ചില്ല. മത്സരത്തിലുടനീളം ക്രിസ്റ്റ്യാനോയും സംഘവും കിടിലൻ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്ലൊവേനിയൻ പ്രതിരോധ മതിൽക്കെട്ട് തകർക്കാനായില്ല.

കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ പോർച്ചുഗൽ ആധിപത്യം ‘പുലർത്തുന്നതാണ് കണ്ടത്. അഞ്ചാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് ലഭിച്ച മികച്ച അവസരം റൂബൻ ഡയസ് നഷ്ടപ്പെടുത്തി. പിന്നാലെ 13-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് മുന്നേറിയ ബെർണാഡോ സിൽവ സ്ലൊവേനിയയുടെ ബോക്സ് ലക്ഷ്യമാക്കി ഉഗ്രൻ ക്രോസ് നൽകി. എന്നാൽ ബ്രൂണോ ഫെർണാണ്ടസിന് അത് കണക്ട് ചെയ്യാനായില്ല. കിട്ടിയ അവസരങ്ങളിൽ സ്ലൊവേനിയയും മുന്നേറി, നഷ്ടപ്പെടുത്തുന്നതിലും.

ഇതിനിടയിൽ ക്രിസ്റ്റ്യാനോയുടെ ബുള്ളറ്റ് കണക്കെയുള്ള ഒരു ഹെഡർ സ്ലൊവേനിയൻ ഗോൾകീപ്പർ ജാൻ ഒബ്ലാക് കൈപ്പിടിയിലൊതുക്കി. പിന്നാലെ ബോക്സിന് പുറത്തുനിന്ന് പോർച്ചുഗലിന് ഫ്രീകിക്ക് ലഭിച്ചു. റൊണാൾഡോയുടെ കിക്ക് നേരിയ വ്യത്യാസത്തിൽ ബാറിന് മുകളിലൂടെ പോയി. ഇടതുവിങ്ങിലൂടെ റാഫേൽ ലിയോ സ്ലൊവേനിയൻ പ്രതിരോധത്തെ വെട്ടിച്ച് പലതവണ മുന്നേറിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. റൊണാൾഡോ സുന്ദരമായ നീക്കങ്ങളുമായി മൈതാനത്തെ ത്രസിപ്പിക്കുന്ന കാഴ്ചയ്ക്കും ആദ്യ പകുതി സാക്ഷ്യം വഹിച്ചു.

രണ്ടാം പകുതിയിലും മുന്നേറ്റങ്ങൾക്ക് കുറ പൊന്നും ഉണ്ടായില്ലെങ്കിലും ഇരു ടീമിനും ഗോൾവല കുലുക്കാനായില്ല.സ്ലൊവേനിയയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. 55-ാം മിനിറ്റിൽ റൊണാൾഡോയുടെ ഫ്രീകിക്ക് ഒബ്ലാക് തട്ടിയകറ്റി. വിങ്ങുകളിലൂടെയുള്ള പോർച്ചുഗൽ മുന്നേറ്റങ്ങളെ പ്രതിരോധിച്ചും പോർച്ചുഗൽ താരങ്ങളെ വകഞ്ഞു മാറ്റി ഗോളവസരങ്ങൾ കണ്ടെത്തിയും സ്ലൊവേനിയയും മത്സരം കൊഴിപ്പിച്ചു .
ഡയാഗോ ജോട്ടയെ കളത്തിലിറക്കി റൊബർട്ടോ മാർട്ടിനസ് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല

അധികസമയത്തിലും നല്ല മുന്നേറ്റം തുടർന്ന കളിയുടെ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി വീണു കിട്ടി. ഡയാഗോ ജോട്ടയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. പോർച്ചുഗീസ് ആരാധകർ ആവേശത്തിലായി. കിക്കെടുക്കാൻ പതിവുപോലെ നായകൻ റൊണാൾഡോയെത്തി. എന്നാൽ റോണോയ്ക്ക് പിഴച്ചു. കിടിലൻ ഡൈവിലൂടെ ഒബ്ലാക് പെനാൽറ്റി സേവ് ചെയ്തു. അധികസമയത്തെ ആദ്യ പകുതിയും അവിടെ അവസാനിച്ചു. ഇതിനിടയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് റോണോയുടെ കണ്ണീരിനും മൈതാനം സാക്ഷിയായി. ണ്ടാം പകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കേ സുവർണാവസരം സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോ നഷ്ടപ്പെടുത്തിയത് സ്ലൊവേനിയയ്ക്കും തിരിച്ചടിയായി. അധികസമയത്തും വിജയികളെ കണ്ടെത്താനാവാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഡിയാഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളാണ് പോർച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കും കോസ്റ്റ തടുത്തിട്ടു. പോർച്ചുഗലിൻ്റെ ക്വാർട്ടറിലേക്കുള്ള വഴിയിൽ ഡിയാഗോ കോസ്റ്റ താരവുമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ...

പോറ്റി വിറ്റ സ്വർണ്ണം പിടിച്ചെടുത്തു ; ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണത്തിൽ കൂടുതൽ പുരോഗതി

ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.കർണാടകയിലെ വ്യാപാരി...

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...