Monday, January 19, 2026

ഷെഫാലി വര്‍മ്മ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ; ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരം

Date:

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരമെന്ന ബഹുമതി ഇനി ഇന്ത്യയുടെ ഷെഫാലി വര്‍മ്മയുടെ പേരിൽ അടയാളപ്പെടുത്തും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യന്‍ ഓപ്പണര്‍ വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയത്.194 പന്തിലായിരുന്നു ഷെഫാലിയുടെ ഇരട്ടശതകം. 23 ബൗണ്ടറികളും എട്ടു സിക്‌സറുകളും ഈ ഇരുപതുകാരിയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു.

ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്റിന്റെ റെക്കോര്‍ഡാണ് ഷെഫാലി മറികടന്നത്. 248 പന്തിലാണ് അന്നബെല്‍ ഇരട്ട സെഞ്ച്വറി നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അന്നബെലിന്റെയും ഇരട്ടശതകം.

മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഷഫാലി. 2002 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് മിതാലിയുടെ ഡബിള്‍ സെഞ്ച്വറി. 407 പന്തില്‍ നിന്നാണ് മിതാലിയുടെ 214 റണ്‍സ് പിറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 197 പന്തില്‍ 205 റണ്‍സെടുത്ത് ഷെഫാലി വര്‍മ പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...