രവീന്ദ്ര ജഡേജയും രാജ്യാന്തര ‘കുട്ടിക്രിക്കറ്റി’ൽ നിന്ന് പടിയിറങ്ങുന്നു ; മറ്റു ഫോർമാറ്റുകളിൽ കളിക്കും

Date:

മുംബൈ∙ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പിന്നാലെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിലെ മറ്റു ഫോർമാറ്റുകളിൽ തുടർന്നും കളിക്കുമെന്നും രവീന്ദ്ര ജഡേജ അറിയിച്ചു.

‘‘കൃതജ്ഞതയോടെയാണ് ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിട പറയുന്നത്. രാജ്യത്തിനായി എന്റെ ഏറ്റവും മികച്ച പ്രകടനമാണു ഞാൻ‌ എപ്പോഴും നൽകുന്നത്. ക്രിക്കറ്റിലെ മറ്റു ഫോർമാറ്റുകളിൽ ഇനിയും അതു തുടരും.’’– രവീന്ദ്ര ജഡേജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും ട്വിൻ്റി20 ലോകകപ്പേന്തിയുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് രവീന്ദ്ര ജഡേജ അറിയിച്ചു.

2009 ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്കെതിരെയാണ് ജഡേജ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. ട്വന്റി20യിൽ 74 മത്സരങ്ങളിൽനിന്ന് 515 റൺസ് സ്വന്തമാക്കി. 54 വിക്കറ്റുകളും താരം ട്വന്റി20യിൽ വീഴ്ത്തി. ആറ് ട്വന്റി20 ലോകകപ്പുകളിൽ ജഡേജ ഇന്ത്യൻ ടീമിന്റെ ഭാഗമായി. ഫീൽഡിങ്ങിലും ഇന്ത്യയുടെ വിശ്വസ്തനായ താരമാണ് ജഡേജ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ജഡേജ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മണിക്കൂറുകൾ നീണ്ട റെയ്ഡ് ; 14.38 കോടി സ്വത്ത് 64.14 കോടിയായി വർദ്ധിച്ചതിൽ  വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് ഇഡി

കൊച്ചി:പിവി അൻവറിന്‍റെ നിലമ്പൂരിലെ വീട്ടിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട്...