Wednesday, March 11, 2026

Tamilnadu

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർശെൽവം ഡിഎംകെയിൽ

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം   ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് എംകെ സ്റ്റാലിൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് ഔദ്യോഗികമായി...

ഇന്ത്യയിൽ ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതി പൊളിച്ച് സുരക്ഷാ ഏജൻസികൾ; തമിഴ്നാട്ടിൽ നിന്നടക്കം 8 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ഇന്ത്യയിൽ ആസൂത്രണം ചെയ്ത വൻ ഭീകരാക്രമണ ഗൂഢാലോചന തകർത്ത് സുരക്ഷാ ഏജൻസികൾ. ആസൂത്രണത്തിനെത്തിയ എട്ട് പേരെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി സുരക്ഷാ സേന പിടികൂടിയത്. പാക്കിസ്ഥാൻ...

തമിഴ്നാട്ടിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ; വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ

ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. എൻഡിഎ സഖ്യവുമായി കൂട്ടുചേരുമെന്ന് ഉറപ്പിച്ചിരുന്ന  വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി...

‘ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് തമിഴകത്ത് സ്ഥാനമില്ല’ : വിമർശനവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ  സ്റ്റാലിൻ. ദ്രാവിഡ ഭരണരീതിയുടെ വിജയം അടിവരയിട്ട് കൊണ്ടായിരുന്നു സ്റ്റാലിൻ്റെ ബിജെപിയ്ക്കെതിരെയുള്ള കടന്നാക്രമണം. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.കെ സർക്കാരിന്റെ...

ക്ഷേത്രഭരണത്തിൽ ഒരു ജാതിയ്ക്കും പ്രത്യേക അവകാശമില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ : ക്ഷേത്രഭരണത്തിൽ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജാതി എന്നത് ഒരു മതവിഭാഗമല്ലെന്നും  അതിനാൽ ജാതി പരിഗണിക്കാതെ അധികൃതർ നടത്തുന്ന നിയമനങ്ങളിൽ തെറ്റുപറയാനാകില്ലെന്നും കോടതി...

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേർ പുറത്ത്; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന് (എസ്‌ഐആർ) ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നേരത്തെയുണ്ടായിരുന്നത്...

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം:  ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ

ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം...

ദിത്വ ചുഴലിക്കാറ്റിൽ ഭയന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങൾ ; കനത്ത മഴയിൽ മാവിലാര്‍ അണക്കെട്ട് തകര്‍ന്നു, വ്യോമ-റെയിൽ ഗതാഗതം തടസ്സപ്പെട്ടു

ചെന്നൈ : ദിത്വ ചുഴലിക്കാറ്റിൻ്റെ ജാഗ്രതയിൽ തമിഴ്നാട്. ചുഴലിക്കാറ്റ് തെക്കൻ തീരത്തോട് അടുക്കവെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തിറങ്ങുകയാണ്. മാവിലാര്‍ അണക്കെട്ട് തകര്‍ന്നു. കിളിവെട്ടി പാലം...

കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിൽ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്‌പ്പെടുത്തി പോലീസ്; കാലിന് വെടിയേറ്റ പ്രതികള്‍ ആശുപത്രിയില്‍

കോയമ്പത്തൂര്‍: നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്‌പ്പെടുത്തി തമിഴ്‌നാട് പോലീസ്. മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.  സതീഷ്, ഗുണ, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. കാലിന് വെടിയേറ്റ മൂന്ന്...

കരൂർ ദുരന്തം അന്വേഷിക്കാൻ സിബിഐ ; മേൽനോട്ട സമിതി രൂപീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : കരൂർ ദുരന്തം അന്വേഷണം  സിബിഐയ്ക്ക് വിട്ട് സുപ്രിംകോടതി. പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ സംഭവം...

Popular

spot_imgspot_img