Saturday, May 9, 2026

ഇന്ത്യാ സഖ്യത്തിൽ വിള്ളൽ; ‘കോൺഗ്രസ് ഇനി സുഹൃത്തല്ല’, ലോക്‌സഭയിൽ ദൂരപരിധിയും സീറ്റ് മാറ്റവും ആവശ്യപ്പെട്ട് ഡിഎംകെ

Date:

ചെന്നൈ : ഡിഎംകെ ബന്ധം ഉപേക്ഷിച്ച് തമിഴ് നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് തീരുമാനത്തെ തുടർന്ന് ഇന്ത്യാ സഖ്യത്തിൽ വിള്ളൽ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നാരോപിച്ച് ഡിഎംകെ
ലോക്‌സഭയിലെ സിറ്റിംഗ് ക്രമീകരണങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഡിഎംകെ എംപി കനിമൊഴി കരുണാനിധി ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. നാഷണൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെ, ഡിഎംകെ എംപിമാർ കോൺഗ്രസ് എംപിമാർക്കൊപ്പം ഇരിക്കുന്നത് ഉചിതമല്ലെന്ന് അവർ കത്തിൽ പറഞ്ഞു.

ലോക്‌സഭയിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവ്വഹിക്കുന്നതിന് ഡിഎംകെ അംഗങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് അവർ സ്പീക്കറോട് ആവശ്യപ്പെട്ടു. ഡിഎംകെയും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിലുള്ള രണ്ട് പതിറ്റാണ്ടുകാലത്തെ സഖ്യം തകർന്നതിന്റെ സൂചനയാണ് കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിനെ വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത്...

ബംഗാളിൽ ഇനി സുവേന്ദു ‘അധികാരി’! ; മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് അമിത് ഷാ, സത്യപ്രതിജ്ഞ നാളെ

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി  നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പിനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം : യുഡിഎഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ വനിതകൾക്ക് സൗജന്യ ബസ്...