Thursday, May 7, 2026

പണി പാളിയോ?… സുരേഷ് ഗോപി ഇടഞ്ഞ് തന്നെ; അനുനയനവുമായി കേരള നേതാക്കൾ

Date:

കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രാജി വെച്ച് ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് തൃശൂർ എം.പി യായ സുരേഷ് ഗോപി എന്നാണ് സൂചന. ക്യാബിനറ്റ് പദവി ലഭിക്കാത്തതിൻ്റെ അതൃപ്തി അറിയിച്ച സുരേഷ് ഗോപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കേരള നേതാക്കൾ ഡൽഹിയിൽ തന്നെയുണ്ട്. സുരേഷ് ​ഗോപി താമസിക്കുന്ന ഹോട്ടലിലാണ് കേരള നേതാക്കളും തമ്പടിച്ചിട്ടുള്ളത്.

പികെ കൃഷ്ണദാസ്, എംടി രമേശ്, ബി ഗോപാലകൃഷ്ണൻ, വികെ സജീവൻ എന്നിവരാണ് ദില്ലിയിലെ ഹോട്ടലിലെത്തി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം ലഭിച്ചാലും ചിലപ്പോൾ പ്രശ്ന പരിഹാരമാവുമെന്ന് സംസാരമുണ്ട്. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഉന്നയിച്ച വിഷയങ്ങളിൽ ഇവർ ചർച്ച നടത്തും. പദവി ഒഴിഞ്ഞാൽ തിരിച്ചടിയാകുമെന്നും സുരേഷ് ​ഗോപിയെ അറിയിക്കും. 
 
അതേസമയം, കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം. രണ്ട് മന്ത്രിമാരെ പ്രധാനമന്ത്രി തന്നത് വലിയ സഹായമാകും. ഇന്നലെ നടന്ന സത്യപ്രതി‍ജ്ഞാ ചടങ്ങിനായി ദില്ലിയെത്തിയപ്പോഴാണ് സുരേന്ദ്രൻ്റെ പ്രതികരണം. സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നൽകിയത് പ്രധാനമന്ത്രിയാണ്. സംസ്ഥാന നേതൃത്വം അറിയേണ്ട കാര്യമില്ല. അതിൽ തനിക്ക് റോളില്ല. നടപടിക്രമങ്ങൾ എങ്ങനെയെന്ന് മാധ്യമങ്ങൾ മനസിലാക്കണം. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ടിഎംസി ചോർ’: മഹുവ മോയ്ത്ര ഇൻഡിഗോ വിമാനത്തിൽ അധിക്ഷേപിക്കപ്പെട്ടെന്ന് പരാതി

ന്യൂഡല്‍ഹി : ഇൻഡിഗോ വിമാനത്തിനകത്ത് ആക്രമണവും അധിക്ഷേപവും നേരിട്ടതായി പരാതിപ്പെട്ട് തൃണമൂൽ...

‘എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്’ – പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി...

ടിവികെയ്ക്ക് പിന്തുണ; സർക്കാർ രൂപീകരിക്കാൻ വിജയ്‌യെ അനുവദിക്കണമെന്ന് ഗവർണറോട് ഇടതുപക്ഷം 

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്‌യുടെ ടിവികെയെ അനുവദിക്കണമെന്ന് ഗവർണറോട്...