Friday, January 9, 2026

മുസ്ലീങ്ങളും ക്രിസ്ത്യാനികളുമല്ല, ഹിന്ദുക്കള്‍ക്ക് ഭീഷണി ഇടത് ലിബറലുകള്‍’ – അസം മുഖ്യമന്ത്രി

Date:

ഇടതുപക്ഷ ലിബറലുകളുമാണ് ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ അപകടമെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹിന്ദുക്കള്‍ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സമൂഹത്തിനുള്ളില്‍ തന്നെയുള്ളവരാണ് ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ ദുര്‍ബലപ്പെടുന്നതിന് കാരണം ഈ പശ്ചാത്തലമുള്ള മമത ബാനര്‍ജിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ സംസ്‌ക്കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഓര്‍ക്കണം. 1947-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ ഉണ്ടായതല്ല അത്. ഇന്ത്യ ഒരു ‘ സ്വാഭാവിക മതേതര രാഷ്ട്രമാണ് ‘ . സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങള്‍ നമ്മെ ആരും പഠിപ്പിക്കേണ്ടതില്ല – അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയോ മമത ബാനര്‍ജിയോ ഹിന്ദുക്കള്‍ ഇല്ലാതാകുമെന്ന് കരുതുന്നുവെങ്കില്‍, അവർ അറിയണം ഹിന്ദുക്കൾ ഇപ്പോഴും നിലനില്‍ക്കുണ്ടെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്...

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...

‘നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും ജനം വിധിയെഴുതുക’ – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസ്: ഡി മണിക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ് ; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി...