Wednesday, September 30, 2026

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

Date:

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ മറ്റൊരു ഇരട്ട പ്രഹരം കൂടി ജനങ്ങൾക്കുമേൽ വരുന്നു. പെട്രോൾ – ഡീസൽ വില വർദ്ധിപ്പിക്കുന്നതിന് പുറമെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയും കൂട്ടിയേയ്ക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിപ്പിക്കാനാണ് സാദ്ധ്യത. ഗാർഹിക എൽപിജി സിലിണ്ടറുകൾക്കാകട്ടെ, ഏകദേശം 40–50 രൂപ വരെ കൂടിയേക്കും. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കാനാണ് സാദ്ധ്യത. അന്തിമ തീരുമാനമായിട്ടില്ല.

പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ സമീപകാല കുതിച്ചുചാട്ടമാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധന എണ്ണ വിപണന കമ്പനികളുടെ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ചില്ലറ വിൽപ്പന വിലകൾ പരിധിയിൽ നിലനിർത്തുന്നത് നഷ്ടം വർദ്ധിപ്പിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...

സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...