Tuesday, May 5, 2026

വയനാടിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രിയുടെ ഓണാശംസ

Date:

ന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണംകൂടി ആഘോഷിക്കുകയാണ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേരുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തം ഓർമ്മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആശംസ നേരുന്നത്. ഇത്തവണത്തെ ഓണം വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേയെന്ന് പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ഇത്തവണ ഓണം ആഘോഷിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

https://www.facebook.com/watch/?ref=embed_video&v=920672493205480

മുഖ്യമന്ത്രിയുടെ ആശംസ

ഓണം കേരളത്തിന്‍റെ വിളവെടുപ്പിൻ്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്‍റെ  ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നത്. ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിട്ടുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ...