Wednesday, May 6, 2026

സെക്സ് മാഫിയയ്ക്ക് ബന്ധുവായ യുവതിയെ കൈമാറാൻ ശ്രമം; നടി മിനു മുനീർ കസ്റ്റഡിയിൽ

Date:

കൊച്ചി : നടി മിനു മുനീറിനെ ആലുവയിലെത്തി കസ്റ്റഡിയിലെടുത്ത് തമിഴ്നാട് പോലീസ്. ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു എന്ന പരാതിയിലാണ് ബുധനാഴ്ച രാത്രി തമിഴ്നാട് തിരുമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെ മിനു മുനീറിനെ ചെന്നൈയിൽ എത്തിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് പരാതി. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന മിനു മുനീർ ആലുവയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തമിഴ്‌നാട് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.

സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ നൽകിയ അപകീർത്തിക്കേസിൽ അടുത്തിടെ അറസ്റ്റിലായ മിനു മുനീർ ജാമ്യത്തിലിറങ്ങിയിട്ട് അധികനാളായിട്ടില്ല. അതിന് പിന്നാലെയാണ് പുതിയ കേസും കസ്റ്റഡിയും. നേരത്തെ, ബാലചന്ദ്രമേനോനെതിരെ മിനു നൽകിയ ലൈംഗികാതിക്രമ പരാതി തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോൺഗ്രസ് പിന്തുണച്ചു: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് വിജയ്

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര അർലേക്കറെ...

‘തെരഞ്ഞെടുപ്പ്  ലക്ഷ്യമിട്ടുള്ള ഗൂഢാലോചന’; പഞ്ചാബിലെ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് ഭഗവന്ത് മാൻ

ചണ്ഡീഗഢ് : പഞ്ചാബിലെ ബിഎസ്എഫ് കേന്ദ്രങ്ങൾക്ക് സമീപം നടന്ന ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ...

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...