Monday, May 4, 2026

രാജ്യസഭയിൽ സിഎപിഎഫ് ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം; അവതരണം നടന്നില്ല

Date:

ന്യൂഡൽഹി : കേന്ദ്ര സായുധ പോലീസ് സേനകളുടെ (സിഎപിഎഫ്) ഭരണനിർവ്വഹണത്തിനായി സർക്കാർ കൊണ്ടുവന്ന പുതിയ ബില്ലിനെതിരെ രാജ്യസഭയിൽ കടുത്ത പ്രതിഷേധമുയർത്തി പ്രതിപക്ഷം. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടപടിക്രമങ്ങളിൽ വീഴ്ച ആരോപിച്ച് രംഗത്തെത്തിയതോടെ ബിൽ അവതരിപ്പിക്കുന്നത് തടസ്സപ്പെട്ടു. പ്രതിഷേധത്തെത്തുടർന്ന് തൃണമൂൽ എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അതേസമയം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടത്താൻ ബിസിനസ് അഡ്വൈസറി കമ്മിറ്റി സമയം അനുവദിച്ചിട്ടുണ്ട്.
സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നീ അഞ്ച് കേന്ദ്ര സേനകളെ ഏകീകൃത ഭരണസംവിധാനത്തിന് കീഴിൽ കൊണ്ടുവരിക എന്നതാണ് സിഎപിഎഫ് ബില്ലിൻ്റെ പ്രധാന ലക്ഷ്യം. മുതിർന്ന തസ്തികകളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഔദ്യോഗികമാക്കുന്നതിനും റിക്രൂട്ട്‌മെന്റ്, പ്രൊമോഷൻ നടപടികൾ ഏകീകരിക്കുന്നതിനുമാണ് ഈ നിയമനിർമ്മാണം.

എന്നാൽ ബില്ലിന്റെ പകർപ്പ് 48 മണിക്കൂർ മുൻപ് അംഗങ്ങൾക്ക് നൽകിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ ആരോപിച്ചു. പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാതെ ബിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഐ(എം) എന്നീ പാർട്ടികളും ബില്ലിനെ എതിർത്തു.

പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ബിൽ അവതരിപ്പിക്കുന്നത് താൽക്കാലികമായി മാറ്റിവെക്കാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ പ്രതിപക്ഷ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും ചർച്ചയിൽ പങ്കെടുത്തു.
വനിതാ സംവരണ ബില്ലിലും സിഎപിഎഫ് ബില്ലിലും സമവായമുണ്ടാക്കാനായിരുന്നു ചർച്ചകൾ. ഇതിന് പിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ മറ്റ് പ്രതിപക്ഷ നേതാക്കളുമായി ചേർന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ചു. എൻഡിഎ സഖ്യകക്ഷികളുമായും അമിത് ഷാ പ്രത്യേക ചർച്ചകൾ നടത്തിയിട്ടുണ്ട്.

അഞ്ച് സേനകൾക്കും കൂടി ഏകീകൃതമായ സേവന-വേതന വ്യവസ്ഥകൾ കൊണ്ടുവരിക എന്നതാണ് ബില്ലിലെ പ്രധാന നിർദ്ദേശം. നിലവിൽ ഓരോ സേനയും സ്വന്തം നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പുതിയ നിയമപ്രകാരം ഇൻസ്‌പെക്ടർ ജനറൽ (ഐജി) റാങ്കിലുള്ള 50 ശതമാനം തസ്തികകളും ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് നികത്തും.
അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) തസ്തികകളിൽ 67 ശതമാനവും ഡെപ്യൂട്ടേഷൻ വഴിയാകും നികത്തുക. സ്പെഷ്യൽ ഡയറക്ടർ ജനറൽ (എസ്ഡിജി), ഡയറക്ടർ ജനറൽ (ഡിജി) തുടങ്ങിയ ഉയർന്ന തസ്തികകൾ പൂർണ്ണമായും ഡെപ്യൂട്ടേഷൻ വഴി മാത്രമായിരിക്കും നികത്തുക.
സിഎപിഎഫുകളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്നും കേഡർ റിവ്യൂ നടത്തണമെന്നുമുള്ള സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് സർക്കാരിന്റെ ഈ നീക്കം. ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ്, പ്രമോഷൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിയന്ത്രണം കൊണ്ടുവരാൻ പുതിയ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്. എന്നാൽ ഇത് സേനകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ...