Monday, May 4, 2026

’90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തും’:എംവി ​ഗോവിന്ദൻ

Date:

തിരുവനതപുരം : 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വർദ്ധിക്കാൻ കാരണം ഭരണവിരുദ്ധ തരംഗമല്ലെന്നും ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകകായിരുന്നു എംവി ഗോവിന്ദൻ.

ഇടതുപക്ഷ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ മതിപ്പോടെയാണ് ജനങ്ങൾ വീക്ഷിച്ചത്. ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സാങ്കൽപ്പിക മുഖ്യമന്ത്രിയെ നിയോഗിച്ചുകഴിഞ്ഞു. യുഡിഎഫും ബിജെപിയും പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പാണ് നടന്നത്. പണം, കിറ്റ്, സാരി എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഉത്തരേന്ത്യയില്‍ കാണാന്‍ കഴിയുന്നതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ നടന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവ വിരുദ്ധമായ കാര്യമാണെന്ന് അദേഹം പറഞ്ഞു.
എല്‍ഡിഎഫ് മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിഡി സതീശന്‍ വനവാസത്തിനൊന്നും പോകാന്‍ പാടില്ല. ജനങ്ങള്‍ പറഞ്ഞതെല്ലാം ക്ഷമിച്ചോളും. കേരളത്തില്‍ യുഡിഎഫിന്റെ നേതാവായിട്ട് പ്രവര്‍ത്തിക്കണമെന്ന് എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് പറയാൻ സാധിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്ഐആർ വന്നപ്പോൾ വോട്ട് ചെയ്യണമെന്ന വാശി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നും എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ...