Tuesday, May 5, 2026

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

Date:

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ഏഴര മണിക്കായിരുന്നു സംഭവം. ബാങ്ക് അടയ്ക്കാന്‍ നേരത്ത് സൈനിക യൂണിഫോമിലെത്തിയ കവര്‍ച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.

ഒമ്പതോളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. ഇവര്‍ മുഖം മറച്ചിരുന്നു. കൈയില്‍ തോക്കും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. . കവര്‍ച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടത്. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ സോലാപുരില്‍ പോലീസ് കണ്ടെത്തി. കാറും കവര്‍ച്ച നടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗവും ഉപേക്ഷിച്ചാണ് മോഷണ സംഘം രക്ഷപ്പെട്ടത്. ആടുകളെ ഇടിച്ചതിന് ശേഷം ഇവർ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ...