Monday, May 4, 2026

രൂപയുടെ മൂല്യം തകർന്നു; 93.93 എന്ന റെക്കോർഡ് ഇടിവിൽ, ആശങ്കയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

Date:

ന്യൂഡൽഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ. കഴിഞ്ഞ ആഴ്ച 93 രൂപ കടന്ന വിനിമയ നിരക്ക് ഇപ്പോൾ 93 രൂപ 93 പൈസയിലാണ്. സംസ്ഥാനത്തെ സ്വര്‍ണ്ണവിലയും ഇടിയുകയാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണ്ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാദ്ധ്യതയേറുകയാണ്.

മധ്യേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കനത്ത തിരിച്ചടിയാണ്. എണ്ണ വാങ്ങുന്നതിനായി കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ക്രൂഡ് ഓയിൽ വില ഇനിയും വർദ്ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ബില്ല് ഉയർത്തുമെന്നും ഇത് രൂപയുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും എൽകെപി സെക്യൂരിറ്റീസിലെ അനലിസ്റ്റ് ജതീൻ ത്രിവേദി നിരീക്ഷിച്ചു.

രൂപയെ ബാധിക്കുന്ന രണ്ടാമത്തെ പ്രധാന ഘടകം ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങലാണ്. കഴിഞ്ഞ ആഴ്ചകളിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചു. അമേരിക്കൻ ബോണ്ട് യീൽഡുകൾ 4.4 ശതമാനത്തിന് മുകളിൽ തുടരുന്നതും ആഗോള അനിശ്ചിതത്വവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡോളറിലേക്ക് ആകർഷിക്കുന്നു. നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് പണം ഡോളറിലേക്ക് മാറ്റുന്നത് രൂപയുടെ മൂല്യം വീണ്ടും കുറയാൻ കാരണമാകുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചിലവ് വർദ്ധിപ്പിക്കും. ഇന്ധനം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ എന്നിവയ്ക്ക് വില കൂടും. ഇത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കാനും സാധാരണക്കാരുടെ നിത്യജീവിത ചിലവുകൾ ഉയരാനും കാരണമാകും. യുദ്ധം തുടങ്ങിയതിന് ശേഷം രൂപയുടെ മൂല്യത്തിൽ ഏകദേശം 3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

1 COMMENT

Leave a Reply to 💰 36,824.59 USDT withdrawal process. Next →→ graph.org/Withdrawal-process-04-14?hs=71496ae77dbf5b275d20cd894e898e5b& 💰 Cancel reply

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ...