Tuesday, October 6, 2026

10000 കോടിയുടെ നിക്ഷേപം; കേരളത്തിൽ കപ്പൽ നിർമ്മാണം തുടങ്ങാൻ ടാറ്റ

Date:

തിരുവനന്തപുരം : ടാറ്റ കേരളത്തിൽ 10000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പിന് ഭൂമി വിട്ട് നൽകും. വൈകാതെ തന്നെ അതിൻ്റെ നടപടികൾ ആരംഭിക്കും. ഇന്റർനാഷണൽ സ്റ്റാൻ്റേഡിലുള്ള മാരീടൈം മ്യൂസിയം കേരളത്തിൽ വരും. അതിനുള്ള എക്കണോമിക് മോഡൽ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്യൂറേറ്ററെ കണ്ടെത്തി. ഞാൻ അവരുമായി സംസാരിച്ചിട്ടുണ്ട്. ഒഷനേറിയം സ്ഥാപിക്കും. ഇതൊക്കെ പോർട്ട് സിറ്റിയുടെ ഭാഗം. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് ടാറ്റയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിക്കും. കേരളത്തിലെ ഏത് നിക്ഷേപവും സംസ്ഥാന താൽപ്പര്യം പരിഗണിച്ച് നടപ്പാക്കും. ആർക്കും കേറി മേയാൻ അവസരം നൽകില്ല. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ കേന്ദ്ര തുറമുഖ മന്ത്രിയെയും കണ്ടിരുന്നു.

പ്രോജക്ട് ഇംപ്ലിമെന്റേഷനിൽ പ്രോട്ടോകോൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡാഷ് ബോർഡ് ഉണ്ടാകും. അതിൽ പോർട്ട്‌ ഡെവലപ്മെന്റ് സ്റ്റാറ്റസ് ഉണ്ടാവും. തീരദേശവാസികളുടെ മക്കളുടെ ജീവിത നിലവാരവും ഉയരണം. ഓരോ വികസനത്തിലും ആ പ്രദേശത്തുള്ളവരുടെ ജീവിതം നിലവാരവും ഉയരണം. കരകാണാ കടലമേലെ മോഹപ്പൂങ്കൂരുവി പറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share post:

Popular

More like this
Related

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...

മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം

തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച്  അനിശ്ചിതകാല സമരം തുടർന്ന് കേരള...

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...

കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...